കാബൂളില്‍ 36 മണിക്കൂറിനുള്ളില്‍ ഭീകരാക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്ക

Update: 2021-08-29 03:34 GMT

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ 36 മണിക്കൂറിനുമുള്ളില്‍ വീണ്ടും ഭീകരാക്രമണമുണ്ടാവുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. പ്രസിഡന്റ് ജോ ബൈഡനാണ് മുന്നറിയിപ്പ് നല്‍കിയത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

അടുത്ത 24 മണിക്കൂറിനും 36 മണിക്കൂറിനുമുള്ളില്‍ ഭീകരാക്രണം ഉണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം അഫ്ഗാനില്‍ നിന്നുള്ള ആളുകളുടെ ഒഴിപ്പിക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലെത്തി. രക്ഷാദൗത്യത്തിനുള്ള യു.കെയുടെ അവസാന വിമാനവും കാബൂള്‍ വിട്ടു. അവസാന നിമിഷം വരെയും ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്. യു.കെ, ഫ്രാന്‍സ്, ആസ്‌ട്രേലിയ തുടങ്ങി മിക്ക രാജ്യങ്ങളും ഒഴിപ്പിക്കല്‍ നടപടികള്‍ അവസാനിപ്പിച്ചിട്ടുണ്ട്.

ഇനി രണ്ടു ദിവസം മാത്രമാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് വിദേശ സേനകള്‍ക്ക് പിന്മാറാന്‍ അവശേഷിക്കുന്നത്. അതിനാല്‍ അമേരിക്കയും സേനാ പിന്മാറ്റം തുടങ്ങി.

Tags:    

Similar News