'ഹലോക്ക് പകരം വന്ദേമാതരം';സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ബിജെപി മന്ത്രി

സംസ്ഥാനത്തെ ജനങ്ങളും അഭിസംബോധന മാറ്റണമെന്ന് അഭ്യര്‍ഥിക്കുന്നതായും മന്ത്രി പറഞ്ഞു

Update: 2022-08-15 10:15 GMT

മുംബൈ:മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പുതിയ നിര്‍ദ്ദേശവുമായി ബിജെപി നേതാവും സാംസ്‌കാരിക മന്ത്രിയുമായ സുധീര്‍ മുഗന്തിവര്‍.ഇനി മുതല്‍ ഫോണെടുക്കുമ്പോള്‍ ഹലോ എന്നു പറഞ്ഞു തുടങ്ങുന്നതിനു പകരം വന്ദേമാതരം പറയണമെന്നാണ് നിര്‍ദ്ദേശം.ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.അടുത്ത വര്‍ഷം ജനുവരി 26 വരെ നിര്‍ദ്ദേശം പാലിക്കണമെന്നും മന്ത്രി പറയുന്നു.

'ഹലോ ഇംഗ്ലിഷ് വാക്കാണ്. അത് ഉപേക്ഷിക്കേണ്ട നേരം അതിക്രമിച്ചു. നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോല്‍സവം ആഘോഷിക്കുകയാണ്. അതുകൊണ്ട് സര്‍ക്കാര്‍ ജീവനക്കാരെല്ലാം ഇനി മുതല്‍ ഫോണില്‍ മറുപടി പറയുന്നതിനായി എടുക്കുമ്പോള്‍ വന്ദേമാതരം പറഞ്ഞ് തുടങ്ങണം. ഇതു നിര്‍ബന്ധമാക്കണം.വന്ദേമാതരം എന്നത് വെറുമൊരു വാക്ക് മാത്രമല്ല, ഓരോ ഇന്ത്യക്കാരനും അനുഭവിക്കുന്ന വികാരമാണ്.അടുത്ത വര്‍ഷം ജനുവരി 26 വരെ ഉദ്യോഗസ്ഥര്‍ നിര്‍ദേശം പാലിക്കണം.' മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ ജനങ്ങളും അഭിസംബോധന മാറ്റണമെന്ന് അഭ്യര്‍ഥിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ വകുപ്പുകള്‍ കൈമാറിയതിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ തീരുമാനം.

Tags:    

Similar News