വഖ്ഫ് സ്വത്തുക്കളുടെ വിനിയോഗം: കര്‍ണാടക വഖ്ഫ് ബോര്‍ഡിന് എസ്ഡിപിഐ മെമ്മൊറാണ്ടം നല്‍കി

ഇത് സാബന്ധിച്ച വിശദ വിവരം തേടുന്ന നിവേദനം എസ്ഡിപിഐ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ഇല്യാസ് മുഹമ്മദ് തുംബെ വഖ്ഫ് ബോര്‍ഡിന് കൈമാറി.

Update: 2020-05-16 10:04 GMT

ബെംഗളൂരു: വഖ്ഫ് സ്വത്തുക്കളുടെ വിനിയോഗം സംബന്ധിച്ച് കൃത്യമായ വെളിപ്പെടുത്തല്‍ നടത്തണമെന്നാവശ്യപ്പെട്ട്  . ഇത് സാബന്ധിച്ച വിശദ വിവരം തേടുന്ന നിവേദനം കര്‍ണാടക വഖ്ഫ് ബോര്‍ഡിന് കൈമാറി.

കര്‍ണാടകയിലെ മൊത്തം ജനസംഖ്യയുടെ 18 ശതമാനം വരുന്ന മുസ്ലിം സമുദായത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതി ലക്ഷ്യമിട്ടാണ് നിവേദനം സമര്‍പ്പിച്ചത്. വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിലൂടെ സമുദായത്തിന് പുരോഗതി കൈവരിക്കാനാവുമെന്നും ഇത് സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്കും കാരണമാകുമെന്നും മെമ്മൊറാണ്ടം ചൂണ്ടിക്കാട്ടി.

വഖ്ഫ് സ്വത്തുക്കള്‍ നീതിയുക്തവും കാര്യക്ഷമവും സത്യസന്ധവുമായ രീതിയില്‍ ഉപയോഗിച്ചുകൊണ്ട് ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനാകും. സര്‍വ്വ മേഖലകളിലും പിന്നിലായതിനാല്‍ മുസ്ലിം സമൂഹം എല്ലാ വിഭവങ്ങളും ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും മെമ്മൊറാണ്ടം ചൂണ്ടിക്കാട്ടി.

1-വഖ്ഫ് സ്വത്തുക്കളിലും സ്ഥാപനങ്ങളിലും ഉള്ള മിച്ച നിക്ഷേപം സമൂഹത്തിന്റെ വികസനത്തിനായി എപ്രകാരം ചെലവഴിച്ചു?

2) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനം, പണ്ഡിതന്‍മാരുടെ ക്ഷേമം, പാവപ്പെട്ട മുസ്ലിംകള്‍ക്ക് തൊഴില്‍, ഭവന പദ്ധതികള്‍, ആശുപത്രികള്‍ സ്ഥാപിക്കല്‍ - മെഡിക്കല്‍ സ്ഥാപനങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ക്കായി ആ ഫണ്ടുകള്‍ വിനിയോഗിക്കാനുള്ള നിലവിലുള്ള പദ്ധതികള്‍ എന്തൊക്കെയാണ്?

3) പൊതുജനങ്ങളുടെ ആവലാതികള്‍ പരിഹരിക്കുന്നതിനും എല്ലാ ജില്ലകളിലെയും വഖ്ഫ് സ്വത്തുക്കളും ആസ്തികളും സംബന്ധിച്ച അക്കൗണ്ടുകളുടെയും ബാലന്‍സ് ഷീറ്റുകളുടെയും നിരീക്ഷണത്തിനായി ഒരു 'ഓണ്‍ലൈന്‍' സേവനം എപ്പോള്‍ ആരംഭിക്കും?

4) കൊവിഡ് 19 ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ 26 വഖ്ഫ് സ്ഥാപനങ്ങള്‍ ഏത് തരത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്? ലോക്ക്ഡൗണ്‍ സമയത്ത് എല്ലാ ജില്ലകളിലും ഔഖാഫ് ബോര്‍ഡുകള്‍ വഴി നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

തുടങ്ങിയ ചോദ്യങ്ങളാണ് മെമ്മൊറാണ്ടത്തിലൂടെ ഉന്നയിച്ചത്. 

Tags:    

Similar News