വാക്‌സിന്‍ ചലഞ്ച്:നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി

കെഎസ്ഇബിയില്‍ നിന്നും വിരമിച്ച രണ്ടു ജീവനക്കാരുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.അനുവാദമില്ലാതെ പെന്‍ഷന്‍ തുകയില്‍ നിന്നും പണം പിടിച്ചുവെന്നായിരുന്നു ഇവരുടെ ആരോപണം

Update: 2021-07-13 10:01 GMT

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിന്‍ ചലഞ്ചിന്റെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് പാടില്ലെന്ന് ഹൈക്കോടതി.കെഎസ്ഇബിയില്‍ നിന്നും വിരമിച്ച രണ്ടു ജീവനക്കാരുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.അനുവാദമില്ലാതെ പെന്‍ഷന്‍ തുകയില്‍ നിന്നും പണം പിടിച്ചുവെന്നായിരുന്നു ഇവരുടെ ആരോപണം.നിയമപരമായ പിന്‍ബലം ഉണ്ടെങ്കില്‍ മാത്രം ദുരിതാശ്വസ നിധിയിലേക്ക് അനുമതിയില്ലാതെ തുക പിടിക്കാന്‍ കഴിയുവെന്നും കോടതി ചൂണ്ടിക്കാട്ടി.ഹരജിക്കാരില്‍ നിന്നും പിടിച്ച തുക തിരിച്ചു നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

Tags:    

Similar News