കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അഞ്ചാം തിയ്യതിക്കകം ശമ്പളം നല്‍കണം ;ഇടക്കാല ഉത്തരവുമായി ഹൈക്കോടതി
പ്രഥമ പരിഗണന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഭരിക്കുന്നവര്‍ ഇത് ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു
കൊച്ചി:കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹരജിയില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി.ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചാം തിയ്യതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി.പ്രഥമ പരിഗണന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഭരിക്കുന്നവര്‍ ഇത് ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഉന്നത തലത്തിലുള്ള ഓഡിറ്റ് കെഎസ്ആര്‍ടിസിയില്‍ വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.