കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ;ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു
103 കോടി രൂപ കെഎസ്ആര്‍ടിസിക്ക് സംസ്ഥാനം നല്‍കണമെന്നു നിര്‍ദ്ദേശിച്ചു പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്
കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. 103 കോടി രൂപ കെഎസ്ആര്‍ടിസിക്ക് സംസ്ഥാനം നല്‍കണമെന്നു നിര്‍ദ്ദേശിച്ചു പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
മറ്റു കോര്‍പറേഷനുകളെ പോലെ തന്നെയാണ് കെഎസ്ആര്‍ടിസിയെന്നും പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും അപ്പീലില്‍ പറയുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്നു ഇത് റദ്ദാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളക്കാര്യത്തില്‍ ഹൈക്കോടതി ചില കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
സാധാരണ ജീവനക്കാരുടെ ശമ്പളക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഓണത്തിനു മുന്‍പ് ജീവനക്കാരുടെ ശമ്പളം നല്‍കണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.കഴിസഞ്ഞെ മാസത്തെ ശമ്പളം 22നകം കൊടുത്തു തീര്‍ക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു ഈ സാഹചര്യത്തിലാണ് അപ്പീലുമായി സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.