കെ എസ് ആര്‍ ടി സി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
ഒരു വിഭാഗം ജീവനക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്.സര്‍ക്കാരുമായി ബന്ധപ്പെട്ട നിരവധിയാളുകള്‍ക്ക് കെഎസ്ആര്‍ടിസി വിവിധ ഇളവുകള്‍ നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ കമ്പനിയെ രക്ഷപ്പെടുത്തുന്നതിനു മതിയായ സഹായങ്ങള്‍ നല്‍കുന്നില്ല
കൊച്ചി: കെ എസ് ആര്‍ ടി സി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ കീഴിലുള്ള പ്രവര്‍ത്തനമാണ് കമ്പനിയെ നഷ്ടത്തിലാക്കിയതെന്നും സര്‍ക്കാര്‍ നേരിട്ട് കെഎസ്ആര്‍ടിസി ഏറ്റെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. ഒരു വിഭാഗം ജീവനക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത.് സര്‍ക്കാരുമായി ബന്ധപ്പെട്ട നിരവധിയാളുകള്‍ക്ക് കെഎസ്ആര്‍ടിസി വിവിധ ഇളവുകള്‍ നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ കമ്പനിയെ രക്ഷപ്പെടുത്തുന്നതിനു മതിയായ സഹായങ്ങള്‍ നല്‍കുന്നില്ല.
ശമ്പളവും ആനുകൂല്യങ്ങളും കിട്ടുന്നില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് ശമ്പളവും പി എഫും ഉള്‍പ്പെടെയുളള ആനൂകൂല്യങ്ങള്‍ നല്‍കുന്നതിനു കെഎസ്ആര്‍ടിസിക്ക് നിര്‍ദ്ദേശം നല്‍കണമെന്നു ഹരജിക്കാര്‍ ആവശ്യപ്പെട്ടു.ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഉള്‍പ്പെടുന്ന ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചാം തിയ്യതിക്കു മുമ്പായി ശമ്പളം നല്‍കണമെന്നു ഹൈക്കോടതി മുന്‍പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹരജി കോടതി പിന്നീട് പരിഗണിക്കും.