റെക്കോര്‍ഡ് കലക്ഷനുമായി കോതമംഗലം കെഎസ്ആര്‍ടിസി
ഓണം അവധി കഴിഞ്ഞ ശേഷമുള്ള തിങ്കളാഴ്ച കോതമംഗലം ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തിയ ബസുകളില്‍ നിന്ന് 10 ലക്ഷം രൂപയ്ക്ക് മുകളില്‍ രൂപ വരുമാനം നേടാനായി. ചരിത്രത്തിലാദ്യമായാണ് ഒരു ദിവസം 10 ലക്ഷത്തിലധികം രൂപ കളക്ഷനായി കോതമംഗലം ഡിപ്പോയ്ക്ക് ലഭിക്കുന്നത്.
കൊച്ചി: അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ് കോതമംഗലം കെഎസ്ആര്‍ടിസി. ഒരു ദിവസത്തെ കലക്ഷനിലാണ് കോതമംഗലം കെഎസ്ആര്‍ടിസി വന്‍ നേട്ടം സ്വന്തമാക്കിയത്.ഓണം അവധി കഴിഞ്ഞ ശേഷമുള്ള തിങ്കളാഴ്ച കോതമംഗലം ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തിയ ബസുകളില്‍ നിന്ന് 10 ലക്ഷം രൂപയ്ക്ക് മുകളില്‍ രൂപ വരുമാനം നേടാനായി. ചരിത്രത്തിലാദ്യമായാണ് ഒരു ദിവസം 10 ലക്ഷത്തിലധികം രൂപ കളക്ഷനായി കോതമംഗലം ഡിപ്പോയ്ക്ക് ലഭിക്കുന്നത്.
പ്രത്യേക സര്‍വീസുകള്‍ അടക്കം 48 സര്‍വീസുകളാണ് തിങ്കളാഴ്ചഡിപ്പോയില്‍ നിന്ന് നടത്തിയത്. ഈ 48 ബസുകള്‍ ആകെ 17,388 കിലോമീറ്ററുകള്‍ സഞ്ചരിച്ച് 10,62,933 രൂപയാണ് കളക്ഷന്‍ നേടിയത്. ഓണം പ്രമാണിച്ച് യാത്രക്കാരുടെ അഭൂതപൂര്‍വ്വമായ തിരക്ക് മുന്‍കൂട്ടി കണ്ട് പ്രത്യേക സര്‍വീസുകള്‍ ക്രമീകരിച്ചതാണ് ഈ നേട്ടത്തിലേക്ക് നയിക്കാന്‍ കാരണം.
ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത് സുല്‍ത്താന്‍ബത്തേരി സൂപ്പര്‍ ഫാസ്റ്റ് സര്‍വീസിനാണ്, 50,300 രൂപ. തൊട്ട് പിന്നിലെത്തിയത് അഡിഷണല്‍ കാസര്‍ഗോഡ് സൂപ്പര്‍ ഡീലക്‌സ് സര്‍വീസാണ്. ഇതില്‍ നിന്ന് 47,754 രൂപയാണ് കളക്ഷന്‍ ലഭിച്ചത്. കൂടാതെ ഫാസ്റ്റ് പാസഞ്ചര്‍ വിഭാഗത്തില്‍ പാലക്കാട് സര്‍വീസില്‍ നിന്ന് 34,441 രൂപയും നേടാനായി. ഓര്‍ഡിനറി വിഭാഗത്തില്‍ കോതമംഗലം എറണാകുളം സര്‍വീസില്‍ നിന്ന് ലഭിച്ചത് 26195 രൂപയാണ്.