വിസ്മയ കേസ്: വിചാരണക്കോടതി വിധിക്കെതിരെ അപ്പീലുമായി പ്രതി കിരണ്‍കുമാര്‍ ഹൈക്കോടതിയില്‍

മതിയായ തെളിവുകളില്ലാതെയാണ് തന്നെ ശിക്ഷിച്ചതെന്നു കിരണ്‍കുമാര്‍ അപ്പീലില്‍ വ്യക്തമാക്കി. വിചാരണക്കോടതിയുടെ കണ്ടെത്തലുകള്‍ സാമാന്യ യുക്തിക്ക് നിരക്കാത്തതാണെന്നു അപ്പീലില്‍ പറയുന്നു

Update: 2022-06-30 14:16 GMT

കൊച്ചി: വിസ്മയ കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ പ്രതി കിരണ്‍കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് കിരണ്‍കുമാറിന്റെ അപ്പീല്‍. മതിയായ തെളിവുകളില്ലാതെയാണ് തന്നെ ശിക്ഷിച്ചതെന്നു കിരണ്‍കുമാര്‍ അപ്പീലില്‍ വ്യക്തമാക്കി. വിചാരണക്കോടതിയുടെ കണ്ടെത്തലുകള്‍ സാമാന്യ യുക്തിക്ക് നിരക്കാത്തതാണെന്നു അപ്പീലില്‍ പറയുന്നു.

സ്ത്രീധനം ആവശ്യപ്പെട്ടതിനോ, കൈപ്പറ്റിയതിനോ തെളിവുകളില്ല, വിസ്മയയുടെ ആത്മഹത്യയിലേക്ക് നയിച്ചത് തന്റെ പ്രവര്‍ത്തികളാണെന്നതിന് തെളിവില്ലെന്നും കിരണ്‍ അപ്പീലില്‍ പറയുന്നു.സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് പത്തുവര്‍ഷം തടവ്, 12.55 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഢനവുമടക്കമുള്ള വകുപ്പുകളിലായി നല്‍കിയ ശിക്ഷ ഒരുമിച്ചാല്‍ മതിയെന്നായിരുന്നു വിചാരണ കോടതി ഉത്തരവ്.

Tags:    

Similar News