കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനം: ശരിവെച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്
സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി സര്‍വ്വകലാശാല അധികൃതര്‍ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു
കൊച്ചി: കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. ഇത് സംബന്ധിച്ച് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി സര്‍വ്വകലാശാല അധികൃതര്‍ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.58 അധ്യാപക നിയമനങ്ങള്‍ സംബന്ധിച്ച കേസാണ് കോടതി പരിഗണിച്ചത്.നേരത്തെസിംഗിള്‍ ബെഞ്ച് ഈ അധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയിരുന്നു.