വടകര താലൂക്ക് ഓഫിസ് തീപിടുത്തം;രക്ഷാപ്രവര്‍ത്തനത്തിനിടേ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നാദാപുരം എംഎല്‍എ ആശുപത്രിയില്‍

തീപിടുത്തത്തില്‍ പുറത്തു നിന്നുള്ള ഇടപെടല്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്നു റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു

Update: 2021-12-17 06:19 GMT

കോഴിക്കോട്: നാദാപുരം എംഎല്‍എ ഇകെ വിജയന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍. വടകര താലൂക്ക് ഓഫിസിലെ തീപിടുത്ത സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് താലൂക്ക് ഓഫിസിന് തീപിടിത്തമുണ്ടായത്. തീപിടുത്തത്തില്‍ പുറത്തു നിന്നുള്ള ഇടപെടല്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്നു റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. പ്രാഥമിക പരിശോധനകള്‍ നടക്കുകയാണ്. എന്തെല്ലാം രേഖകള്‍ നഷ്ടമായിട്ടുണ്ടെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തീപിടിത്തത്തില്‍ വന്‍ നാശനഷ്ടമുണ്ടായെന്നാണ് വിവരം. തലൂക്ക് ഓഫിസിലെ നിരവധി ഫയലുകള്‍ കത്തി നശിച്ചിട്ടുണ്ട്. പഴക്കം ചെന്ന കെട്ടിടത്തിലാണ് താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഓഫിസ് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്.


Tags:    

Similar News