വിഎച്ച്പി പ്രവര്‍ത്തകര്‍ നിരവധി മുസ്‌ലിം സ്ത്രീകളെ പീഡിപ്പിച്ചു; ത്രിപുരയില്‍നിന്നു പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന റിപോര്‍ട്ടുകള്‍
മുസ്‌ലിം വീടുകളും കടകളും പള്ളികളും ആക്രമിച്ചും കത്തിച്ചും അഴിഞ്ഞാടുന്ന സംഘപരിവാര്‍ സംഘം മുസ്‌ലിം സ്ത്രീകള്‍ക്കെതിരേയും ആക്രമണം അഴിച്ചുവിടുന്നുവെന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
അഗര്‍ത്തല: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരേയുണ്ടായ ആക്രമണത്തിന്റെ പേര് പറഞ്ഞു മുസ്‌ലിംകള്‍ക്കെതിരേ ഒരാഴ്ചയായി ആക്രമണം തുടരുന്ന ത്രിപുരയില്‍നിന്നു പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍. മുസ്‌ലിം വീടുകളും കടകളും പള്ളികളും ആക്രമിച്ചും കത്തിച്ചും അഴിഞ്ഞാടുന്ന സംഘപരിവാര്‍ സംഘം മുസ്‌ലിം സ്ത്രീകള്‍ക്കെതിരേയും ആക്രമണം അഴിച്ചുവിടുന്നുവെന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
തീവ്രഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) യുമായി ബന്ധമുള്ളവര്‍ മുസ്‌ലിം സ്ത്രീകളെ പീഡനത്തിനിരയാക്കിയെന്നും ഇതു സംബന്ധിച്ച് മുസ്‌ലിംകള്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ മക്തൂബ് മീഡിയ ആണ് റിപോര്‍ട്ട് ചെയ്തത്. പാനിസാഗറില്‍ വിഎച്ച്പി നടത്തിയ റാലി റോബസാര്‍ ഏരിയയിലെ മുസ്‌ലിം കടകളും വീടുകളും നശിപ്പിക്കുകയും തീകൊളുത്തുകയും ചെയ്തതിനു പിന്നാലെയാണ് സ്ത്രീകള്‍ക്കെതിരേ ആക്രമണമുണ്ടായത്.
പോലിസില്‍നല്‍കിയ പരാതിയില്‍ ആക്രമണത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും ജനക്കൂട്ടം 'സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായി' വ്യക്തമാക്കുന്നുണ്ട്.
റോവ ജാമി മസ്ജിദ് ആക്രമിക്കാന്‍ ഹിന്ദുത്വര്‍ പദ്ധതിയിട്ടിരുന്നതായും കടുത്ത അരക്ഷിതാവസ്ഥയിലാണ് മുസ്‌ലിം കുടുംബങ്ങള്‍ ഇവിടെ കഴിയുന്നതെന്നും അക്രമികള്‍ക്കെതിരെ ഐപിസി പ്രകാരം ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വടക്കന്‍ ത്രിപുര ജില്ലയിലെ പാനിസാഗര്‍ പോലിസ് സ്‌റ്റേഷനില്‍ രണ്ട് സ്ത്രീകളടക്കം ഏഴ് മുസ്‌ലിംകളാണ് പരാതി നല്‍കിയതെന്ന് മക്തൂബ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ പേര്‍ പീഡനത്തിനിരയായിട്ടുണ്ടെന്നും എന്നാല്‍ അവര്‍ പരാതി നല്‍കാന്‍ ഭയപ്പെടുകയാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ചൊവ്വാഴ്ചയും ത്രിപുരയില്‍ മുസ്‌ലിംകള്‍ക്കെതിരേയുള്ള ആക്രമണമുണ്ടായി. ഏറ്റവും ഒടുവിലുണ്ടായ ആക്രമണങ്ങളില്‍ ഹിന്ദുത്വ അനുകൂലികള്‍ മൂന്ന് കടകള്‍ കത്തിക്കുകയും ഒരു പള്ളി തകര്‍ക്കുകയും ചെയ്തു. വടക്കന്‍ ത്രിപുരയിലാണ് ഏറ്റവും ഒടുവില്‍ ആക്രമണമുണ്ടായത്. അപകീര്‍ത്തികരമായ മുദ്രാവാക്യങ്ങളുമായി എത്തിയ വന്‍ സംഘം പള്ളിക്കു നേരെ ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍,
മുസ്‌ലിംകള്‍ സംഘടിച്ച് ചെറുത്തതോടെ പിന്തിരിഞ്ഞ സംഘം മുസ്‌ലിം ഉടമസ്ഥതയിലുള്ള മൂന്നു കടകളും മറ്റൊരു പള്ളിയും ആക്രമിച്ചാണ് കലി തീര്‍ത്തത്.
Visuals of a Charred Masjid from Tripura. 12 masjids in 5 districts of Tripura have been desecrated or burned in Tripura.
— Darab Farooqui दाराब फारूक़ी داراب فاروقی (@darab_farooqui) October 26, 2021
Where are those Indians who were screaming for atrocities on minorities in Bangladesh when Minorities are being destroyed in India? #SaveTripuraMuslims pic.twitter.com/ODBgPRQ3Ky