ഹിന്ദു കടകള്‍ക്ക് മുന്നില്‍ കാവിക്കൊടി; ഇതര മതസ്ഥരുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന് വിശ്വഹിന്ദു പരിഷത്ത്(വീഡിയോ)
മംഗളൂരു: അഹിന്ദുക്കളുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന മുന്നറിയിപ്പുമായി വിശ്വ ഹിന്ദുപരിഷത്തും ബജ്‌റംഗദളും. ഹിന്ദു കടകളില്‍ നിന്ന് മാത്രം സാധനങ്ങള്‍ വാങ്ങണമെന്ന നിര്‍ദേശവുമായി മംഗലാപുരത്ത് പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ഹിന്ദുകടകള്‍ തിരിച്ചറിയാന്‍ കടകള്‍ക്ക് മുന്നില്‍ കാവിക്കൊടിയും ഉയര്‍ത്തിയിട്ടുണ്ട്.
#VHP & #BajrangDal has put up a poster in #Mangalore asking #Hindus not to buy items from people of other faiths during festivals,fairs and public programmes. #Hindu vendors have been asked to put up #saffron banners in front of their shops to distinct themselves from others. pic.twitter.com/KQWxDVZsgV
— Imran Khan (@KeypadGuerilla) January 31, 2022
ഉല്‍സവങ്ങളുടേയും പൊതുപരിപാടികളുടേയും ഭാഗമായി തുടങ്ങുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കടകള്‍ക്ക് മുമ്പില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മുന്‍കൈയ്യെടുത്ത് കാവിക്കൊടിയും നാട്ടിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.