മസ്ജിദിന് ബാബറുടെ പേരിടരുത്; കലാമിന്റെ പേരിടണമെന്ന് വിഎച്ച്പി

മുഗള്‍ രാജവംശത്തിന്റെ സ്ഥാപകനും പ്രഥമ ചക്രവര്‍ത്തിയുമായ ബാബര്‍ ഇന്ത്യന്‍ മണ്ണില്‍ അതിക്രമിച്ച് കയറിയാണ് സാമ്രാജ്യം സ്ഥാപിച്ചത്. ഇത്തരത്തില്‍ ഒരു ആക്രമണകാരിയുടെ പേര് പുതിയ പള്ളിക്ക് ഇടുന്നത് അനുവദനീയമല്ല. വൈദേശിക രാജ്യത്തുനിന്നുള്ള അക്രമിയാണ് ബാബര്‍. ഇത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ സര്‍ക്കാരിനെ സമീപിക്കുമെന്നും വിഎച്ച്പി വക്താവ് ശരദ് ശര്‍മ്മ അറിയിച്ചു.

Update: 2019-11-12 09:36 GMT

ന്യൂഡല്‍ഹി: അയോധ്യയില്‍ സുപ്രിംകോടതി വിധി പ്രകാരം അനുവദിക്കുന്ന അഞ്ചേക്കര്‍ ഭൂമിയില്‍ പണിയുന്ന പുതിയ പള്ളിക്ക് ബാബറിന്റെ പേരിടാന്‍ അനുവദിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി).

മുഗള്‍ രാജവംശത്തിന്റെ സ്ഥാപകനും പ്രഥമ ചക്രവര്‍ത്തിയുമായ ബാബര്‍ ഇന്ത്യന്‍ മണ്ണില്‍ അതിക്രമിച്ച് കയറിയാണ് സാമ്രാജ്യം സ്ഥാപിച്ചത്. ഇത്തരത്തില്‍ ഒരു ആക്രമണകാരിയുടെ പേര് പുതിയ പള്ളിക്ക് ഇടുന്നത് അനുവദനീയമല്ല. വൈദേശിക രാജ്യത്തുനിന്നുള്ള അക്രമിയാണ് ബാബര്‍. ഇത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ സര്‍ക്കാരിനെ സമീപിക്കുമെന്നും വിഎച്ച്പി വക്താവ് ശരദ് ശര്‍മ്മ അറിയിച്ചു.

ഇന്ത്യയില്‍ വീര്‍ അബ്ദുല്‍ ഹമീദ്, അഷ്ഫാഖുല്ലാ ഖാന്‍, മുന്‍ പ്രസിഡന്റ് എ പി ജെ അബ്ദുള്‍ കലാം എന്നിവരെ പോലുള്ള ധാരാളം നല്ല മുസ്‌ലിംകളുണ്ട്. ഇന്ത്യയുടെ വികസനത്തിനും സമാധാനത്തിനും അവര്‍ നല്‍കിയ സംഭവാനകള്‍ വളരെ വലുതാണ്. പുതിയ പള്ളിക്ക് ഇവരുടെ ആരുടേയെങ്കിലും പേരിടണമെന്നും ശര്‍മ്മ ആവശ്യപ്പെട്ടു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ട്രസ്റ്റില്‍ അമിത് ഷാ അംഗമാകണമെന്നും വിഎച്ച്പി വക്താവ് കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.

അതേസമയം, പള്ളിയുടെ പേര് ഇപ്പോള്‍ ചര്‍ച്ചാ വിഷയമല്ലെന്ന് കേസിലെ പരാതിക്കാരിലൊരാളായ ഇഖ്ബാല്‍ അന്‍സാരി വ്യക്തമാക്കി. പള്ളി പണിയുന്നതിന് അനുവദിക്കുന്ന സ്ഥലം സ്വീകരിക്കണമോ എന്നതാണ് നിലവില്‍ സമവായം ഉണ്ടാകേണ്ട ആദ്യ വിഷയമെന്നും ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു.

Tags:    

Similar News