നാസറുദ്ദീന്‍ എളമരത്തിന്റെ വീടിന് നേരെ അതിക്രമം; പോപുലര്‍ ഫ്രണ്ട് പ്രതിഷേധിച്ചു
മലപ്പുറം: പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരത്തിന്റെ വീടിനു നേരെ അജ്ഞാതരുടെ അതിക്രമം. എളമരത്തെ പൂട്ടിക്കിടന്ന വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും കേടുപാട് വരുത്തുകയും ചെയ്തു. വീട്ടില്‍ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാസറുദ്ദീന്‍ എളമരവും കുടുംബവും ആഴ്ച്ചകളായി മറ്റൊരു വീട്ടിലാണ് താമസം. കഴിഞ്ഞ ദിവസം ബന്ധുക്കള്‍ വീട് സന്ദര്‍ശിച്ചപ്പോഴാണ് അതിക്രമം ശ്രദ്ധയില്‍പ്പെട്ടത്. ആളില്ലാത്ത സമയം ഉറപ്പുവരുത്തിയാണ് വീടിനു നേരെ ആക്രമണം നടത്തിയിട്ടുള്ളത്. സംഭവം അറിഞ്ഞ ഉടനെ പോലിസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
സംഭവത്തില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എടവണപ്പാറ, എളമരം പ്രദേശങ്ങളില്‍ പ്രകടനം നടത്തി. വിവിധ ജാതിമത വിശ്വാസികള്‍ സമാധാനപരമായി ജീവിക്കുമ്പോള്‍ നാട്ടിലെ സാമാധാനം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും എത്രയുപെട്ടെന്ന് ആക്രമികളെ കണ്ടെത്തണമെന്നും പോലിസിനോട് ആവശ്യപ്പെട്ടു. വാഴക്കാട് പോലിസ് സ്‌റ്റേഷന്‍, മലപ്പുറം എസ്പി എന്നിവര്‍ക്ക് പരാതി നല്‍കി. ആക്രമണം ഗൗരവതരമാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
സംഘടനയുടെ ദേശീയ സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം നടത്തിയത് ആസൂത്രിതമാണോയെന്ന് സംശയമുണ്ട്. കാര്യക്ഷമമായ അന്വേഷണം നടത്തി പോലിസ് കുറ്റവാളികളെ ഉടന്‍ കണ്ടെത്തണം. അന്വേഷണത്തിലെ ഉദാസീന നയം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും പോപുലര്‍ ഫ്രണ്ട് ചൂണ്ടിക്കാട്ടി.
Violence against Nazaruddin Elamaram's house; Popular Front protested