യുക്രെയ്ന്‍ അധിനിവേശം: റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് വിസയും മാസ്റ്റര്‍കാര്‍ഡും

അതേസമയം, വിദേശത്ത് നിന്നും എടുത്ത വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ റഷ്യയിലെ എടിഎം, പേമെന്റ് ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കില്ല. അത് പോലെ തന്നെ റഷ്യയില്‍ നിന്നും എടുത്ത വിസ, മാസ്റ്റര്‍കാര്‍ഡുകള്‍ ഉപയോഗിച്ച് അന്താരാഷ്ട്ര ഇടപാടുകള്‍ നടത്താനും സാധിക്കില്ല.

Update: 2022-03-06 18:17 GMT

മോസ്‌കോ: യുക്രെയ്ന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് ലോകത്തിലെ ഒന്നാംകിട കാര്‍ഡ് കമ്പനികളായ വിസയും മാസ്റ്റര്‍കാര്‍ഡും റഷ്യയിലെ എല്ലാതരം പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചു.

റഷ്യന്‍ ദേശീയ ബാങ്കായ സെബര്‍ബാങ്ക് അടക്കം റഷ്യയിലെ പ്രധാന ബാങ്കുകള്‍ ഈ നീക്കം മുന്നില്‍ കണ്ട് ഇത് ഉപയോക്താക്കളില്‍ ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കാനുള്ള ശ്രമത്തിലാണ്. അതേ സമയം നിലവില്‍ വിസ, മാസ്റ്റര്‍കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് കയ്യിലുള്ള കാര്‍ഡിന്റെ കാലവധി തീരുംവരെ സേവനം ലഭ്യമാകും എന്നാണ് വിവരം.

അതേസമയം, വിദേശത്ത് നിന്നും എടുത്ത വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ റഷ്യയിലെ എടിഎം, പേമെന്റ് ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കില്ല. അത് പോലെ തന്നെ റഷ്യയില്‍ നിന്നും എടുത്ത വിസ, മാസ്റ്റര്‍കാര്‍ഡുകള്‍ ഉപയോഗിച്ച് അന്താരാഷ്ട്ര ഇടപാടുകള്‍ നടത്താനും സാധിക്കില്ല. ലോകത്തില്‍ ചൈനയില്‍ അല്ലാതെ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ബിസിനസിന്റെ 90 ശതമാനവും വിസ, മാസ്റ്റര്‍കാര്‍ഡ് കമ്പനികളാണ് കൈയ്യാളുന്നത്.

അതേ സമയം, ഈ കാര്‍ഡുകള്‍ ഉപയോഗിക്കുന്ന റഷ്യയിലെ ബാങ്കുകള്‍ തല്‍ക്കാലം മുന്‍ അവസ്ഥയില്‍ തന്നെ റഷ്യന്‍ മേഖലയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരും എന്നാണ് റിപ്പോര്‍ട്ട്.

എല്ലാ ഇടപാടുകളും കാര്‍ഡ് ഉപയോഗിച്ച് നടത്താം എന്നാണ് റഷ്യയുടെ ആസ്ഥാന ബാങ്ക് പുറപ്പെടുവിച്ച നിര്‍ദേശം. റഷ്യയിലെ എല്ലാ പേമെന്റ് സംവിധാനവും ദേശീയ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഒരുതരത്തിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നടപടിയല്ലെന്ന് റഷ്യന്‍ കേന്ദ്രബാങ്ക് പ്രതികരിച്ചു.

അതേ സമയം, ചൈനീസ് യൂണിയന്‍ പേ സിസ്റ്റവും റഷ്യയുടെ സ്വന്തം മിര്‍ പേമെന്റ് നെറ്റ് വര്‍ക്കും ഉപയോഗിച്ച് ഇത്തരം വെല്ലുവിളികളെ നേരിടാം എന്നാണ് റഷ്യയിലെ ബാങ്കുകള്‍ പറയുന്നത്. 2015 ല്‍ തന്നെ റഷ്യത്തെ എല്ലാ പേമെന്റുകളുടെയും സംവിധാനം റഷ്യ രാജ്യത്തിനുള്ളില്‍ തന്നെ സ്ഥാപിച്ചുവെന്നാണ് അവകാശവാദം.

Tags:    

Similar News