കര്‍ണാടകയില്‍ വിദ്യാര്‍ഥിനികളെ കൊണ്ട് കക്കൂസ് വൃത്തിയാക്കിച്ച് അധ്യാപകര്‍ (വീഡിയോ)
ബാംഗളൂരു: കര്‍ണാടകയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കൊണ്ട് കക്കൂസ് വൃത്തിയാക്കിച്ച സംഭവം വിവാദമാകുന്നു. നാഗാവി ഗവ. സ്‌കൂളിലെ ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥിനികള്‍ കക്കൂസ് വൃത്തിയാക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
#Karnataka edun dept in #Gadag has ordered an investigation after visuals of 6 & 7th standard students cleaning school toilets came to light. Parents allege- as punishment they were made to clean toilets. Dept says- inquiry ordered. Incident happened at Govt school- Nagavi. pic.twitter.com/nsonIV3T0t
— Imran Khan (@KeypadGuerilla) July 27, 2022
വൃത്തിഹീനമായ കക്കൂസ് വിദ്യാര്‍ഥികള്‍ വൃത്തിയാക്കുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. ഒരു വിദ്യാര്‍ഥിനി മൂക്ക് പൊത്തിപ്പിടിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ശിക്ഷയുടെ ഭാഗമായാണ് വിദ്യാര്‍ഥിനികളെ കൊണ്ട് നിര്‍ബന്ധിച്ചാണ് കക്കൂസ് വൃത്തിയാക്കിച്ചതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് പ്രശ്‌നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.