വിഴിഞ്ഞം തുറമുഖം: 17 കിലോമീറ്റര്‍ മനുഷ്യചങ്ങല തീര്‍ത്ത് ലത്തീന്‍ സഭ
ആലപ്പുഴ കൊച്ചി രൂപതയിലെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് ചെല്ലാനം, തോപ്പുംപടി മേഖലയില്‍ മനുഷ്യച്ചങ്ങല സൃഷ്ടിച്ചത്. നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ മനുഷ്യചങ്ങലയില്‍ അണിചേര്‍ന്നു.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം നിര്‍മാണം നിര്‍ത്തിവയ്ക്കണം, ഫോര്‍ട്ടുകൊച്ചി വരെ ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മിക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലത്തീന്‍ സഭ 17 ക. മീ ദൂരത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.
ആലപ്പുഴ കൊച്ചി രൂപതയിലെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് ചെല്ലാനം, തോപ്പുംപടി മേഖലയില്‍ മനുഷ്യച്ചങ്ങല സൃഷ്ടിച്ചത്. നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ മനുഷ്യചങ്ങലയില്‍ അണിചേര്‍ന്നു.
അതിനിടയില്‍ വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി സമരത്തിന് ഐകദാര്‍ഢ്യവുമായി കെസിബിസി രംഗത്തെത്തി. കെസിബിസിയുടെ നേതൃത്വത്തില്‍ ഈമാസം 14 മുതല്‍ 18 വരെ മൂലമ്പള്ളി മുതല്‍ വിഴിഞ്ഞം വരെ ജനബോധന യാത്ര നടത്തും. 18ന് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് നിന്ന് ആംരംഭിക്കുന്ന ബഹുജന മാര്‍ച്ച് അദാനി തുറമുഖത്ത് അവസാനിക്കും.