മോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന്‍ ഇന്ന് സുപ്രീം കോടതിയില്‍ ഉന്നയിക്കും
വിദ്വേഷ പ്രസംഗങ്ങള്‍ പാടില്ലെന്ന് സുപ്രീം കോടതി പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഒരോ വ്യക്തിയും നടത്തുന്ന പ്രസംഗം എടുത്തു പരിഗണിക്കാന്‍ പരിമിതിയുണ്ടെന്നും അറിയിച്ചിരുന്നു. അതത് സംസ്ഥാനങ്ങളില്‍ ഉയരുന്ന വിദ്വേഷ പ്രസംഗങ്ങള്‍ അവിടെത്തന്നെ നടപടിയെടുക്കണമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു.
രാജസ്ഥാനിലെ ബന്‍സ്വാഡയില്‍ മോദി, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ മുസ് ലിംങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞതു വിവാദമായതിനു പിന്നാലെ ഇന്നലെ ഉത്തര്‍പ്രദേശിലെ അലിഗഡില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 'സ്ത്രീകളുടെ താലിമാല പോലും പൊട്ടിച്ച് മറ്റുള്ളവര്‍ക്ക് വീതിച്ചു നല്‍കും' എന്നും പറഞ്ഞു. മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കി. എന്നാല്‍ ഇതേക്കുറിച്ചു 'പ്രതികരണമില്ലെ'ന്ന് കമ്മിഷന്‍ വക്താവ് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ പോലിസ് സ്‌റ്റേഷനില്‍ വൃന്ദാ കാരാട്ട് പരാതി നല്‍കിയെങ്കിലും അത് സ്വീകരിക്കാന്‍ തയാറാകാതെ വന്നതോടെയാണ് കേസ് സുപ്രീം കോടതിയില്‍ ഉന്നയിക്കുന്നത്.