വാഗണ്‍ കൂട്ടക്കൊല: അനുസ്മരണം നടത്തി

മലബാര്‍ പോരാളികളെ കൂട്ടക്കൊല നടത്തിയ എംഎസ്പിയുടെ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇടത് സര്‍ക്കാര്‍ പിന്മാറണമെന്നും എ വാസു ആവശ്യപ്പെട്ടു

Update: 2021-11-19 13:30 GMT

തിരൂര്‍: വാഗണ്‍ കൂട്ടക്കൊലയുടെ 100 വാര്‍ഷികത്തോടനുബന്ധിച്ചു പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ തിരൂരില്‍ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. പരിപാടി എ വാസു ഉദ്ഘാടനം ചെയ്തു. മലബാറിലെ കര്‍ഷക പോരാളികളുടെ പോരാട്ട പാരമ്പര്യത്തെ പുതിയ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഊര്‍ജ കേന്ദ്രമാക്കുകയെന്ന അദ്ദേഹം പറഞ്ഞു. മലബാര്‍ പോരാളികളെ കൂട്ടക്കൊല നടത്തിയ എംഎസ്പിയുടെ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇടത് സര്‍ക്കാര്‍ പിന്മാറണമെന്നും എ വാസു ആവശ്യപ്പെട്ടു. പുരോഗമന യുവജന പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി സി പി നഹാസ് അധ്യക്ഷനായ യോഗത്തില്‍ എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന ട്രഷറര്‍ കെ പി ഒ റഹ്മത്തുല്ല, സി പി ജിഷദ്, മുഹമ്മദ് ഹനീന്‍, വിഷ്ണു, ബ്രിജേഷ്, അബ്ദു റഹ്മാന്‍ സംസാരിച്ചു.

Tags:    

Similar News