വഖഫ് നിയമനം: സമസ്തയ്ക്ക് നല്‍കിയ വാക്ക് മുഖ്യമന്ത്രി പാലിച്ചു: ജിഫ്‌രി തങ്ങള്‍
മുഖ്യമന്ത്രി ഉറപ്പ് നല്‍കിയ ശേഷം സമരം വേണ്ടെന്നായിരുന്നു സമസ്ത നിലപാട്. മത സംഘടനകളുമായി ആലോചിച്ച ശേഷം വേണ്ടതുപോലെ കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ വാക്ക് പാലിച്ചുവെന്ന് സമസ്ത പ്രസിഡന്റ് ജിഫ്‌രി തങ്ങള്‍. മുഖ്യമന്ത്രി മത നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ച തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇതിനെ സ്വാഗതം ചെയ്യുന്നു. മുഖ്യമന്ത്രി വാക്ക് പാലിച്ചു. എല്ലാ നിലയ്ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഉറപ്പ് നല്‍കിയ ശേഷം സമരം വേണ്ടെന്നായിരുന്നു സമസ്ത നിലപാട്. മത സംഘടനകളുമായി ആലോചിച്ച ശേഷം വേണ്ടതുപോലെ കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട നിയമ നിര്‍മാണം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വിഷയത്തില്‍ മുസ്‌ലിം ലീഗും മുസ്‌ലിം മത സംഘടനകളും പണ്ഡിതന്മാരും നടത്തിയ കടുത്ത പ്രതിഷേധങ്ങളുടെ ഫലമാണ് ഇപ്പോഴുണ്ടായ തീരുമാനമെന്നാണ് അദ്ദേഹം സര്‍ക്കാര്‍ തീരുമാനത്തെ വിശേഷിപ്പിച്ചത്.
മുസ്‌ലിം ലീഗ് പതിനായാരങ്ങളെ അണിനിരത്തി കോഴിക്കോട് കടപ്പുറത്ത് നടത്തിയ വഖഫ് സംരക്ഷണ റാലിയും, തുടര്‍ന്ന് മുസ്‌ലിം ലീഗ് എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ പോരട്ടങ്ങളും വിജയം കണ്ടിരിക്കുന്നു. ജനാധിപത്യ പ്രതിഷേധത്തില്‍ അണിനിരന്ന മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും അവകാശപ്പെട്ടതാണ് ഈ വിജയമെന്നും തങ്ങള്‍ പറഞ്ഞു.