നിയമം ലംഘിച്ചെന്ന്; യുപിയില്‍ മുന്‍ ബിഎസ്പി എംപിയുടെ നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടം പൊളിച്ചുനീക്കി (വീഡിയോ)
തകര്‍ന്നുവീണ കെട്ടിടത്തിന്റെ ഒരുഭാഗം ബുള്‍ഡോസറില്‍ വന്നിടിച്ചതിനെത്തുടര്‍ന്ന് ഡ്രൈവര്‍ക്ക് പരിക്കേറ്റു. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ലഖ്‌നോവിലെ സംരക്ഷിത റെസിഡന്‍സി സ്ഥിതിചെയ്യുന്ന സ്ഥലത്തിന് സമീപം കെട്ടിട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്.
ലഖ്‌നോ: ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നോവില്‍ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടം പൊളിച്ചുനീക്കി. മുന്‍ ബിഎസ്പി എംപി ദാവൂദ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ)യുടെ നിര്‍ദേശപ്രകാരം പൊളിച്ചുനീക്കിയത്. സെക്കന്റുകള്‍ക്കുള്ളില്‍ കെട്ടിടം പൂര്‍ണമായും നിലംപരിശാവുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കെട്ടിടത്തിന്റെ ഒരുഭാഗം ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് ആദ്യം പൊളിച്ചുതുടങ്ങിയത്. യാതൊരു സുരക്ഷാ മുന്‍കരുതലുമില്ലാതെയാണ് പൊളിക്കല്‍ പ്രക്രിയ നടന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
बी एस पी के पूर्व एम पी दाऊद का लखनऊ में बन रहा मल्टी स्टोरीड रेजिडेंशियल अपार्टमेंट सरकार ने ज़मींदोज़ कर दिया।इसकी लागत 100 करोड़ बताई जा रही है।यह ए एस आई के मोन्यूमेंट रेजीडेंसी के बहुत क़रीब बन रहा था।जिसने इसे गिराने का आदेश दिया था। pic.twitter.com/Uozb1klqW2
— Kamal khan (@kamalkhan_NDTV) July 4, 2021
തകര്‍ന്നുവീണ കെട്ടിടത്തിന്റെ ഒരുഭാഗം ബുള്‍ഡോസറില്‍ വന്നിടിച്ചതിനെത്തുടര്‍ന്ന് ഡ്രൈവര്‍ക്ക് പരിക്കേറ്റു. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ലഖ്‌നോവിലെ സംരക്ഷിത റെസിഡന്‍സി സ്ഥിതിചെയ്യുന്ന സ്ഥലത്തിന് സമീപം കെട്ടിട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്. നവാബ് കോടതിയെ പ്രതിനിധീകരിച്ചിരുന്ന ബ്രിട്ടീഷ് റസിഡന്റ് ജനറലിന്റെ ഭവനം അടക്കം ഒരുകൂട്ടം കെട്ടിടങ്ങള്‍ പ്രവര്‍ത്തിരുന്ന സ്ഥലമാണ് റെസിഡന്‍സി. 18ാം നൂറ്റാണ്ടില്‍ നിര്‍മിച്ച റെസിഡന്‍സി ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ലഖ്‌നോ ഉപരോധത്തിന്റെ കേന്ദ്രമായിരുന്നു.
3,600 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ നിര്‍മാണം 2017 ലാണ് ലഖ്‌നോവിലെ റിസര്‍വ് ബാങ്ക് പ്രദേശത്ത് ആരംഭിച്ചത്. 100 കോടിയായിരുന്നു മുതല്‍മുടക്ക്. എഎസ്‌ഐ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സംരക്ഷിത സ്മാരകങ്ങളുടെ 300 മീറ്ററിനുള്ളില്‍ ഒരു നിര്‍മാണവും അനുവദിക്കില്ലെന്ന് ലഖ്‌നോ ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് പ്രകാശ് എന്‍ഡി ടിവിയോട് പറഞ്ഞു. ഈ കെട്ടിടം റെസിഡന്‍സിയില്‍നിന്ന് 123 മീറ്റര്‍ മാത്രം ദൂരത്തിലാണ് നിര്‍മിച്ചിരുന്നത്.
2018 ല്‍ കെട്ടിടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് എഎസ്‌ഐ നല്‍കിയ നോട്ടീസിനെതിരേ മുന്‍ എംപി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ ഹരജി ഹൈക്കോടതി തള്ളി. കൂടാതെ ലഖ്‌നോ ഡവലപ്‌മെന്റ് അതോറിറ്റിയും കെട്ടിട പദ്ധതിക്ക് അനുമതി നിഷേധിച്ചു. ഈ ഉത്തരവിനെതിരേ മുന്‍ എംപി കോടതിയില്‍ പോയെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. കെട്ടിടം പൊളിച്ചുനീക്കാന്‍ എംഎസ്‌ഐ മുന്‍ എംപിയ്ക്ക് സമയം നല്‍കിയിരുന്നുവെങ്കിലും തയ്യാറാവാത്ത സാഹചര്യത്തിലാണ് ലഖ്‌നോ ഡവലപ്‌മെന്റ് അതോറിറ്റി നടപടിയുമായി മുന്നോട്ടുപോയത്.