ജലനിരപ്പ് ഉയരാന്‍ സാധ്യത; ആലപ്പുഴ ജില്ലയില്‍ ഹൗസ്‌ബോട്ട്, ശിക്കാര സര്‍വീസുകള്‍ക്ക് നിരോധനം

ഇന്ന് വൈകുന്നേരം അഞ്ചു മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് സര്‍വീസ് നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായത്.കുട്ടനാട്, ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ നദികളിലും കൈവഴികളിലും ശക്തമായ ഒഴുക്കുള്ളതും പത്തനംതിട്ട ജില്ലയിലെ കക്കി ഡാം തുറന്നതിനാല്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യതയും കണക്കിലെടുത്താണ് നടപടി

Update: 2021-10-18 09:07 GMT

ആലപ്പുഴ:ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ ഹൗസ് ബോട്ടുകള്‍, ശിക്കാര വള്ളങ്ങള്‍ എന്നിവയുടെ സര്‍വീസുകള്‍ ഇന്ന് വൈകുന്നേരം അഞ്ചു മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.

കുട്ടനാട്, ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ നദികളിലും കൈവഴികളിലും ശക്തമായ ഒഴുക്കുള്ളതും പത്തനംതിട്ട ജില്ലയിലെ കക്കി ഡാം തുറന്നതിനാല്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യതയും കണക്കിലെടുത്താണ് നടപടി.

ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളും സര്‍വീസ് നടത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടറെയും ഡിടിപിസി സെക്രട്ടറിയെയും ചുമതലപ്പെടുത്തി.

Tags:    

Similar News