വയനാട് ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ്: എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി

ഹരജികള്‍ ബുധനാഴ്ച വീണ്ടും പരിഗണിക്കാന്‍ മാറ്റി.

Update: 2024-11-04 16:23 GMT

കൊച്ചി: വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ നെടുമ്പാല, എല്‍സ്‌റ്റോണ്‍ എസ്‌റ്റേറ്റുകളില്‍നിന്ന് ഭൂമി ഏറ്റെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ തടയണമെന്നാവശ്യപ്പെട്ട് എസറ്റേറ്റ് ഉടമകള്‍ നല്‍കിയ ഹരജിയിലാണ് നടപടി. കേസില്‍ തീര്‍പ്പുണ്ടാവുന്നതു വരെ തല്‍സ്ഥിതി തുടരണം. ദുരന്തബാധിതര്‍ക്കായി മോഡല്‍ ടൗണ്‍ഷിപ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയുടെ കൈവശക്കാരായ എസ്‌റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഇടക്കാല ഉത്തരവ്.

നെടുമ്പാല എസ്‌റ്റേറ്റിലെ 65.41 ഹെക്ടറും കല്‍പറ്റ എല്‍സ്‌റ്റോണ്‍ എസ്‌റ്റേറ്റിലെ 78.73 ഹെക്ടറും ഏറ്റെടുക്കുന്നതിനെതിരെ എസ്‌റ്റേറ്റ് ഉടമകളായ ഹാരിസണ്‍സ് മലയാളം ലിമിറ്റഡും എല്‍സ്‌റ്റോണ്‍ ടീ എസ്‌റ്റേറ്റുമാണ് ഹരജി നല്‍കിയത്. ഹരജികള്‍ ബുധനാഴ്ച വീണ്ടും പരിഗണിക്കാന്‍ മാറ്റി.

Tags:    

Similar News