കര്‍ഷക പ്രക്ഷോഭം ഈ നിലയിലെത്തിച്ചത് കേന്ദ്ര സര്‍ക്കാര്‍; വിമര്‍ശനവുമായി ഫറാ ഖാന്‍ അലി

Update: 2021-02-04 09:48 GMT

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം അന്താരാഷ്ട്ര ചര്‍ച്ചയാവുന്ന തരത്തില്‍ പ്രശ്‌നം വഷളാക്കിയത് കേന്ദ്ര സര്‍ക്കാരാണെന്ന വിമര്‍ശനവുമായി പ്രമുഖ ഡിസൈനര്‍ ഫറാ ഖാന്‍ അലി.

'മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ നമ്മുടെ രാജ്യത്തെ പ്രശ്‌നങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുന്നുണ്ടെങ്കില്‍ അതിന് കാരണം പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരിഹാരം കാണാതെ ഈ നിലയിലെത്തിച്ചതിനാലാണ്. മറ്റ് ഭരണകൂടങ്ങളേയും രാജ്യങ്ങളെയും കുറിച്ച് അഭിപ്രായം പറയാന്‍ മടി കാണിക്കാത്ത നമ്മള്‍ ഒരു അന്താരാഷ്ട്ര സെലിബ്രിറ്റി നിലപാട് പറയുമ്പോള്‍ അസ്വസ്ഥരാണ്. ഫറാ ഖാന്‍ അലി ട്വീറ്റ് ചെയ്തു.

പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ് തുംബെര്‍ഗ്, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ബന്ധു മീന ഹാരിസ് എന്നിവര്‍ കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ കര്‍ഷക പ്രക്ഷോഭം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുകയും ഇന്ത്യയിലെ കര്‍ഷക സമരത്തിനുള്ള പിന്‍തുണ വര്‍ധിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News