വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി ജൂലൈ അവസാനം വിരമിക്കുന്നു
അസിം പ്രേജിയുടെ സ്ഥാനത്തേക്ക് മകന്‍ റിഷാദ് പ്രേംജിയെയാണ് കമ്പനിയുടെ പുതിയ മുഴുസമയ എക്‌സിക്യുട്ടീവ് ചെയര്‍മാനായി നിയമിക്കുന്നത്
ബെംഗളൂരു: രാജ്യത്തെ രണ്ടാമത്തെ പണക്കാരനായ അസിം പ്രേംജി ജൂലൈ 30നു വിപ്രോ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് വിരമിക്കുമെന്ന് വിപ്രോ അധികൃതര്‍ അറിയിച്ചു. എന്നാല്‍, ഇതിനു ശേഷവും അഞ്ചുവര്‍ഷം അസിം പ്രേംജി നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായി ബെംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനത്തിലുണ്ടാവുമെന്നും അധികൃതര്‍ പറഞ്ഞു. അസിം പ്രേജിയുടെ സ്ഥാനത്തേക്ക് മകന്‍ റിഷാദ് പ്രേംജിയെയാണ് കമ്പനിയുടെ പുതിയ മുഴുസമയ എക്‌സിക്യുട്ടീവ് ചെയര്‍മാനായി നിയമിക്കുന്നത്. അസിം പ്രേംജി 1960 മുതല്‍ വിപ്രോയുടെ തലപ്പത്തുണ്ട്. വിപ്രോ എന്റര്‍പ്രൈസസ്(പ്രൈവറ്റ്) ലിമിറ്റഡിന്റെ നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാനായി മാറുന്ന അദ്ദേഹം വിപ്രോ ജിഇ ഹെല്‍ത്ത്‌കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ചുമതലയിലുണ്ടാവും. വിപ്രോ ഐടി കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായിരുന്ന ആബിദലി ഇസെഡ് നീമുച്വാലയായിരിക്കും പുതിയ മാനേജിങ് ഡയറക്ടര്‍. ജൂലൈ 31നു നിലവില്‍ വരുന്ന പുതിയ നിയമനങ്ങള്‍ക്ക് അംഗീകാരം വിപ്രോ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. 2016 ഫെബ്രുവരി ഒന്നുമുതല്‍ ആബിദലി ഇസെഡ് നീമുച്വാല കമ്പനിയില്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം 2015 ഏപ്രില്‍ ഒന്നുവരെ കമ്പനിയുടെ ചീഫ് ഓപറേറ്റിങ് ഓഫിസറായും ഗ്രൂപ്പ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നുവെന്ന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അസിം പ്രേംജിയും നീമുച്വാലയും കമ്പനിയുടെ സട്രാറ്റജി കമ്മിറ്റി അംഗങ്ങളായിരുന്നു. നിയമനങ്ങള്‍ക്ക് ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചതായും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വിവരം പുറത്തുവിട്ടതോടെ വിപ്രോ ഓഹരികള്‍ത്ത് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചി(ബിഎസ്ഇ)ല്‍ വിപ്രോ ഓഹരികള്‍ 0.65 ശതമാനം താഴ്ന്നു. ഓഹരി സൂചികയായ സെന്‍സെക്‌സില്‍ ചൊവ്വാഴ്ച 1.38 ശതമാനം നഷ്ടത്തിലായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.