യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ അറസ്റ്റില്‍
ശനിയാഴ്ച ചോദ്യം ചെയ്യാനായി ഓഫിസിലേക്ക് വിളിച്ചുവരുത്തിയ ഇഡി തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മുംബൈ: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ്‌ചെയ്തു. ശനിയാഴ്ച ചോദ്യം ചെയ്യാനായി ഓഫിസിലേക്ക് വിളിച്ചുവരുത്തിയ ഇഡി തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
നേരത്തേ എന്‍ഫോഴ്‌സ്‌മെന്റ് റാണാ കപൂറിന്റെ മുംബൈയിലെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് മുംബൈ സമുദ്രമഹലിലെ വസതിയില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം പ്രകാരം റാണാ കപൂറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യ വിടില്ലെന്ന് റാണാ കപൂര്‍ വ്യക്തമാക്കിയിരുന്നെങ്കിലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇദ്ദേഹത്തിനും ഭാര്യയ്ക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഡിഎച്ച്എഫ്എല്ലിന് ക്രമംവിട്ട് വായ്പ നല്‍കിയതിന് പിന്നാലെ ഇരുവരുടെയും അക്കൗണ്ടുകളിലേക്ക് കോടികള്‍ എത്തിയതായി ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിയാണെന്ന് അന്വേഷണത്തില്‍ ഇഡി കണ്ടെത്തി
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് യെസ് ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തത്. 50,000 രൂപ 30 ദിവസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നിക്ഷേപകര്‍ക്ക് അമ്പതിനായിരം രൂപ മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ. ബാങ്ക് മേധാവികളുടെ കെടുകാര്യസ്ഥതയാണ് ഒരു സ്ഥാപനം ഇത്തരത്തില്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതെന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് വെളളിയാഴ്ച രാത്രിയോടെ റാണ കപൂറിന്റെ വസതിയില്‍ ഇഡി പരിശോധന നടത്തിയത്.