വിസ്ഡം ഇസ് ലാമിക് കോണ്‍ഫറന്‍സ് 12ന് കോഴിക്കോട് കടപ്പുറത്ത്
സൗദി എംബസി അറ്റാഷെ ശൈഖ് ബദര്‍ ബിന്‍ നാസിര്‍ അല്‍ ബുജൈദി സമ്മേളനം ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: 'മാനവരക്ഷയ്ക്ക് ദൈവിക ദര്‍ശനം' എന്ന സന്ദേശത്തില്‍ വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന ഇസ് ലാമിക് കോണ്‍ഫറന്‍സ് 12ന് വൈകീട്ട് 4.15ന് കോഴിക്കോട് കടപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന സാമൂഹിക സാഹചര്യത്തില്‍ സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം വ്യാപകമാക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം. സൗദി എംബസി അറ്റാഷെ ശൈഖ് ബദര്‍ ബിന്‍ നാസിര്‍ അല്‍ ബുജൈദി സമ്മേളനം ഉദ്ഘാടനം ചെയ്യും. വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ഹൈബി ഈഡന്‍ എംപി, കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് സംബന്ധിക്കും. ഖുര്‍ആന്‍ പരിഭാഷകനും വിസ്ഡം പണ്ഡിതസഭ ചെയര്‍മാനുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, അബ്ദുല്‍ ലത്തീഫ് അബ്ദുസ്സമദ് അല്‍ കാതിബ്, വിസ്ഡം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അശ്‌റഫ്, ഭൈസല്‍ മൗലവി പുതുപറമ്പ്, പ്രഫ. ഹാരിസ് ബ്‌നു സലീം, റഷീദ് കുട്ടമ്പൂര്‍, നാസിര്‍ ബാലുശ്ശേരി, ഹുസയ്ന്‍ സലഫി ഷാര്‍ജ, വിസ്ഡം യൂത്ത് ജനറല്‍ സെക്രട്ടറി ടി കെ നിഷാദ് സലഫി, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് ഷമീല്‍, സംസ്ഥാന ഭാരവാഹികളായ കെ സജാദ്, അബൂബക്കര്‍ സലഫി, ശരീഫ് ഏലാംകോട്, അബ്ദുല്‍ മാലിക് സലഫി പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ വിസ്ഡം ജനറല്‍ സെക്രട്ടറി ടി കെ അശ്‌റഫ്, സെക്രട്ടറി നാസിര്‍ ബാലുശ്ശേരി, സംസ്ഥാന സമിതിയംഗം അശ്‌റഫ് കല്ലായി പങ്കെടുത്തു.