
ഹൈദരാബാദ്: സര്‍പ്പദോഷം ഒഴിവാക്കാന്‍ സ്വന്തം മകളെ ബലി നല്‍കിയ യുവതിക്ക് വധശിക്ഷ. സൂര്യപേട്ട് സ്വദേശിനിയായ ഭാരതി എന്ന ലാസ്യയെയാണ് ജില്ലാ കോടതി ശിക്ഷിച്ചിരിക്കുന്നത്. 2021 ഏപ്രില്‍ പതിനഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ഏഴു മാസം പ്രായമുള്ള മകളെയാണ് ഭാരതി ഏതോ ദൈവത്തിന് ബലിയര്‍പ്പിച്ചത്. മകളുടെ നെറ്റിയില്‍ സിന്ദൂരമെല്ലാം പൂശിയ ശേഷമാണ് കഴുത്തറുത്ത് കൊന്നത്. കുട്ടിയുടെ നാവും മുറിച്ചുമാറ്റി. ശബ്ദ് കേട്ട് എത്തിയ ഭാരതിയുടെ ഭര്‍ത്താവായ കൃഷ്ണയുടെ പിതാവ് തൊട്ടടുത്ത മുറിയില്‍ നിന്നും ഇതു കാണുകയുമുണ്ടായി. കേസില്‍ ജാമ്യം ലഭിച്ച ശേഷം കൃഷ്ണയുടെ കൂടെ തന്നെയാണ് ഭാരതി താമസിച്ചത്. പിന്നീട് 2023ല്‍ ഭാരതി കൃഷ്ണയെ കൊല്ലാന്‍ ശ്രമിച്ചു. കൃഷ്ണ ഉറങ്ങിക്കിടക്കുമ്പോള്‍ തൂക്കം നോക്കുന്ന കട്ടി കൊണ്ട് തലയ്ക്കടിക്കുകയാണ് ചെയ്തത്. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുമ്പോഴാണ് ബലിക്കേസിലെ ശിക്ഷ വിധിച്ചിരിക്കുന്നത്. സര്‍പ്പദോഷമുണ്ടെന്ന് ഒരു ജ്യോല്‍സ്യനാണ് ഭാരതിയോട് പറഞ്ഞതെന്ന് കൃഷ്ണ പറയുന്നു. യൂട്യൂബില്‍ വീഡിയോകള്‍ കണ്ടാണ് പൂജ ചെയ്യാന്‍ ഭാരതി തീരുമാനിച്ചതെന്നും കൃഷ്ണ കോടതിയെ അറിയിച്ചു.