വനിതാ മതിലിനിടെ അക്രമം: 200 പേര്‍ക്കെതിരേ കേസെടുത്തു
പരിക്കേറ്റ 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ കനത്ത പൊലിസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
കാസര്‍ഗോഡ്: കാസര്‍ഗോഡ് ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തു. പരിക്കേറ്റ 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ കനത്ത പൊലിസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. മാധ്യപ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടായ അക്രമത്തിനെതിരെയും പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ചേറ്റുകുണ്ടില്‍ ഉണ്ടായ അക്രമം ചെറുക്കാന്‍ പൊലിസ് ആകാശത്തേക്ക് 5 റൗണ്ട് വെടിയുതിര്‍ത്തിരുന്നു. വനിതാ മതിലിനിടെ ഒരു വിഭാഗം ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റോഡ് കൈയേറി പ്രതിഷേധിക്കുകയായിരുന്നു. മതില്‍ തീര്‍ക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം. ഇതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. സ്ഥലത്ത് തീ ഇട്ട് പുകച്ചാണ് വനിതാ മതില്‍ തടയാന്‍ ശ്രമിച്ചത്. ബിജെപിക്ക് സ്വാധീനമുളള സ്ഥലത്തായിരുന്നു സംഘര്‍ഷം. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് ഗ്രനേഡ് പ്രയോഗിച്ചു.
കാസര്‍കോട് മായിപ്പാടിയില്‍ മതിലില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ക്ക് നേരെയും അക്രമം ഉണ്ടായിരുന്നു. അക്രമികള്‍ ബസ്സിന് നേരെ കല്ലേറിഞ്ഞു. മധൂര്‍ കുതിരപ്പാടിയില്‍ വച്ചുണ്ടായ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കന്തലിലെ ഇസ്മായിലിന്റെ ഭാര്യ അവ്വാബി (35)യെയും പുത്തിഗെയിലെ സരസ്വതിയെയുമാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുത്തിഗെയിലെ അമ്പുവിന്റെ മകള്‍ ബിന്ദു (36), പെര്‍ളാടത്തെ മായിന്‍കുഞ്ഞിയുടെ മകന്‍ പി എം അബ്ബാസ് (45) എന്നിവരെ ജനറല്‍ ആശുപത്രിയിലെ പ്രാഥമിക പരിശോധനക്ക് ശേഷം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവ്വാബിയുടെയും സരസ്വതിയുടെയും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.