620 കിലോമീറ്റര്‍ വനിതാ മതില്‍; ലക്ഷങ്ങള്‍ അണിനിരന്നു

വൈകീട്ട് നാലിന് തുടങ്ങിയ മതിലില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരത്ത് വെള്ളയമ്പലം വരെ ദേശീയ പാതയില്‍ 620 കിലോമീറ്റര്‍ ദൂരത്തിലാണ് ്‌സ്ത്രീകള്‍ അണിനിരന്നത്. 3.45 ന് നടന്ന റിഹേഴ്‌സലിനുശേഷമാണ് സ്ത്രീകള്‍ മതില്‍ തീര്‍ത്തത്.

Update: 2019-01-01 10:45 GMT

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടിപ്പിച്ചന്ന വനിതാ മതിലില്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ അണിനിരന്നു. വൈകീട്ട് നാലിന് തുടങ്ങിയ മതിലില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരത്ത് വെള്ളയമ്പലം വരെ ദേശീയ പാതയില്‍ 620 കിലോമീറ്റര്‍ ദൂരത്തിലാണ് ്‌സ്ത്രീകള്‍ അണിനിരന്നത്. 3.45 ന് നടന്ന റിഹേഴ്‌സലിനുശേഷമാണ് സ്ത്രീകള്‍ മതില്‍ തീര്‍ത്തത്.

മതേതര നവോത്ഥാന പ്രതിജ്ഞയോടെ 4.15 നാണ് മതിലിന് തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മതിലിന്റെ തെക്കേ അറ്റമായ വെള്ളയമ്പലത്ത് അഭിവാദ്യമര്‍പ്പിച്ചു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ട് വെള്ളയമ്പലത്തും ആരോഗ്യമന്ത്രി കെ ശൈലജ കാസര്‍കോടും മതിലില്‍ കണ്ണികളായി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാര്യമാരും വി എസ് അച്യുതാനന്ദന്റെ ഭാര്യ വസുമതിയും തിരുവനന്തപുരത്ത് മതിലില്‍ പങ്കെടുക്കുത്തു. നവോത്ഥാന സംരക്ഷണ സമിതിയിലുള്ള 174 സംഘടനകളുടെ നേതൃത്വത്തില്‍ 20 ലക്ഷത്തോളം പേര്‍ മതിലിന്റെ ഭാഗമായതാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

സിപിഐ ദേശീയ നേതാവ് ആനി രാജയും ആവസാനത്തെ കണ്ണിയായി ഉണ്ടായിരുന്നു. ആലപ്പുഴയില്‍ കെ ആര്‍ ഗൗരിയമ്മയും ഷൊര്‍ണൂരില്‍ സി കെ ജാനുവും കോഴിക്കോട് കെ അജിതയും പി വത്സലയും മലപ്പുറത്ത് മറിയം ദൗലയും എറണാകുളം ഇടപ്പള്ളിയില്‍ ഡോ. എം ലീലാവതിയും അങ്കമാലിയില്‍ വനിതാ കമീഷന്‍ അധ്യക്ഷ എം സി ജോസഫൈനും അടക്കം പ്രമുഖര്‍ മതിലിന്റെ ഭാഗമായി.




Tags:    

Similar News