പ്രശസ്ത ചരിത്രകാരന്‍ ഡോ. റുണോകോ റഷീദി അന്തരിച്ചു
1998ലെ രണ്ടാം സന്ദര്‍ശനത്തിനിടെ കേരള യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ ഡോ. റുണോകോയെ പങ്കെടുപ്പിച്ച് ആഫ്രോ-അമേരിക്കന്‍ കള്‍ച്ചറല്‍ നൈറ്റ് സംഘടിപ്പിച്ചെങ്കിലും അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ഇദ്ദേഹം ഉള്‍പ്പെടെയുള്ളവരെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ തടഞ്ഞുവയ്ക്കുകയും കറുത്ത വര്‍ഗക്കാരായ 14 പ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇന്ത്യയിലെ ദലിതരുടെയും ദലിത് പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന റുണോകോ റഷീദി 1997ലും 1998 ഏപ്രിലിലും ഇന്ത്യയിലെത്തിയിരുന്നു. കേരള ദലിത് പാന്തേഴ്‌സ് പാര്‍ട്ടി നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലും എറണക്കുളത്തും നടന്ന സമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നു. 1998ലെ രണ്ടാം സന്ദര്‍ശനത്തിനിടെ കേരള യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ ഡോ. റുണോകോയെ പങ്കെടുപ്പിച്ച് ആഫ്രോ-അമേരിക്കന്‍ കള്‍ച്ചറല്‍ നൈറ്റ് സംഘടിപ്പിച്ചെങ്കിലും അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ഇദ്ദേഹം ഉള്‍പ്പെടെയുള്ളവരെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ തടഞ്ഞുവയ്ക്കുകയും കറുത്ത വര്‍ഗക്കാരായ 14 പ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനെതിരേ കേരള ദളിത് പാന്തര്‍ പ്രസ്ഥാനം നടത്തിയ പ്രതിഷേധം ലോകശ്രദ്ധ നേടിയിരുന്നു.
World-renowned history scholar Runoko Rashidi dies