യെമനീ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസ്: മലയാളി യുവതിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു
പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷയാണ് അപ്പീല്‍ കോടതി ശരിവച്ചത്. യെമന്‍ സ്വദേശിയായ ഭര്‍ത്താവ് തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്.
സന്‍ആ: യെമന്‍ സ്വദേശിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ മലയാളി യുവതിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. കൊലപാതകത്തിനു സഹായം നല്‍കിയ നഴ്‌സിന്റെ ജീവപര്യന്തം തടവും ശരിവച്ചിട്ടുണ്ട്. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷയാണ് അപ്പീല്‍ കോടതി ശരിവച്ചത്. യെമന്‍ സ്വദേശിയായ ഭര്‍ത്താവ് തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്.
നിമിഷ പ്രിയ താമസിക്കുന്ന സ്ഥലത്തെ വാട്ടര്‍ ടാങ്കിനുള്ളിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. കൊലപാതകശേഷം കാണാതായ നിമിഷയെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സന്‍ആയിലെ ജയിലിലാണ് നിമിഷ ഇപ്പോള്‍ കഴിയുന്നത്. 2011ല്‍ തൊടുപുഴ സ്വദേശിയെ വിവാഹം ചെയ്ത നിമിഷ ഭര്‍ത്താവിനോടൊപ്പം യെമനിലേക്ക് ജോലിക്ക് പോവുകയും വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുവരികയും ചെയ്തു. ഇരുവരും തമ്മില്‍ പ്രണയിച്ചാണ് വിവാഹിതരായത്. കുറച്ചുകാലങ്ങള്‍ക്കു ശേഷം യമനിലേക്ക് തിരിച്ചു പോയനിമിഷ തലാല്‍ മഹ്ദിയോടൊപ്പം ക്ലിനിക്ക് നടത്തിവരികയായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ സൗഹൃത്തിലാവുകയും വിവാഹിതരാവുകയും ചെയ്തു.
ഇതിനിടെ, തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നും ക്രൂരമായി പീഡിപ്പിക്കുന്നതായും കാണിച്ച് നിമിഷ പ്രിയ സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ ആരോപിച്ചിരുന്നു. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014ലാണ് തലാലിന്റെ സഹായം തേടിയതായും പിന്നീട് അദ്ദേഹം തന്നെ വിവിഹം കഴിച്ചതായും കത്തില്‍ വ്യക്തമാക്കിയിരുന്നു. പീഡനം തുടര്‍ന്നതിനെ തുടര്‍ന്നാണ് യുവതി തലാല്‍ അബ്ദുമഹ്ദിയെ മറ്റൊരു നഴ്‌സിന്റെ സഹായത്തോടെ കൊലപ്പെടുത്തിയതെന്നാണു സൂചന. തുടര്‍ന്നു നടത്തിയ വിചാരണയിലാണ് നിമിഷ പ്രിയയ്ക്കു കോടതി വധ ശിക്ഷ വിധിച്ചത്. തലാലിന്റെ കുടുംബം നഷ്ടപരിഹാരമായി 70 ലക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് ശിക്ഷ കോടതി ശരിവച്ചത്. മേല്‍ക്കോടതി വിധിക്കെതിരേ നിമിഷയ്ക്കു വേണ്ടി കേസ് നടത്തുന്ന എംബസി അധികൃതരും മറ്റും പരമോന്നത കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നീക്കത്തിലാണ്.
Yemeni husband's murder case: Malayalee woman's death sentence upheld by appeals court