യോഗി സര്‍ക്കാര്‍ ന്യൂനപക്ഷ പ്രദേശങ്ങളില്‍ വിനിയോഗിച്ചത് 10 ശതമാനം ഫണ്ട് മാത്രം
ന്യൂഡല്‍ഹി: ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളുടെ വികസനത്തിനായി യുപി സര്‍ക്കാര്‍ വിനിയോഗിച്ചത് 10 ശതമാനം ഫണ്ടുകളെന്ന് രേഖകള്‍. ആകെ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 16,207 ലക്ഷം രൂപയുടെ ഫണ്ടില്‍നിന്ന് ന്യൂനപക്ഷ മേഖലകള്‍ക്ക് അനുവദിച്ചത് 1,602 ലക്ഷം രൂപ മാത്രമാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 25 ശതമാനത്തിലധികം മുസ് ലിം ജനസംഖ്യയുള്ള പ്രദേശങ്ങളിലെ 89 പട്ടണങ്ങളിലും 15 ജില്ലകളിലും സ്‌കൂളുകളും ആശുപത്രികളും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പ്രധാന്‍ മന്ത്രി ജന്‍ വികാസ് കാര്യക്രമത്തിനു കീഴില്‍ ഫണ്ട് അനുവദിച്ചത്.
കഴിഞ്ഞ സര്‍ക്കാരിനു കീഴില്‍ 32,462 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിരുന്നു. ഇതില്‍ 62 ശതമാനം സര്‍ക്കാര്‍ വിനിയോഗിച്ചു. എന്നാല്‍ 2016-17 ല്‍ 39 ശതമാനവും 2017-18 ല്‍ 40 ശതമാനവും 2018-19 ല്‍ 31 ശതമാനവുമാണ് ചെലവഴിച്ചത്. ഫണ്ടുകളുടെ വിനിയോഗം കുറയ്ക്കുക മാത്രമല്ല, കേന്ദ്രം അനുവദിച്ച തുകയും കുറഞ്ഞിട്ടുണ്ട്. 2015-16ല്‍ 32,462 ലക്ഷം രൂപയായിരുന്ന ഫണ്ട് 2016-17ല്‍ ഇത് 14,364 ലക്ഷമായി. 2017-18ല്‍ ഇത് 15,182 ലക്ഷം രൂപയാക്കി കുറച്ചെന്നും മുസ് ലിം മിറര്‍ റിപോര്‍ട്ട് ചെയ്തു.
മുസ് ലിം പ്രദേശങ്ങളില്‍ പ്രാഥമിക ശുശ്രൂഷാ ആശുപത്രി പോലും നിര്‍മിക്കാന്‍ ഫണ്ടില്ലെന്ന് അംറോഹ എംപി ഡാനിഷ് അലി പറഞ്ഞു. വിഷയത്തില്‍ സംസ്ഥാനത്തെയും കേന്ദ്രത്തെയും അദ്ദേഹം ചോദ്യം ചെയ്തു. 'കേന്ദ്രം അനുവദിച്ചിട്ടുണ്ടും എന്തുകൊണ്ടാണ് സംസ്ഥാനം അതിനെ തടഞ്ഞത്? ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് ആവശ്യമായ ഫണ്ട് കേന്ദ്രം അനുവദിക്കണം. യുപി സര്‍ക്കാര്‍ അവഗണനയോ വിവേചനമോ ഇല്ലാതെ അവ പൂര്‍ണമായും വിനിയോഗിക്കണം. 2019-20 ല്‍ ഫണ്ട് വിനിയോഗം 9.9 ശതമാനമായി കുറഞ്ഞത് ഞെട്ടിച്ചു. ഫണ്ട് അനുവദിക്കുന്നത് 50 ശതമാനത്തില്‍ താഴെയാക്കി. സംസ്ഥാനം ആ ഫണ്ടിന്റെ 10 ശതമാനത്തില്‍ താഴെയാണ് ഉപയോഗിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Yogi Government uses only 10% of funds meant for minority areas