അഞ്ച് വര്‍ഷം കൊണ്ട് മോദി രാജ്യത്തെ എവിടെയെത്തിച്ചു; ഇതാ ആരെയും അമ്പരപ്പിക്കുന്ന റിപോര്‍ട്ട് കാര്‍ഡ്
സംഘപരിവാര തള്ളലുകള്‍ക്കും മന്‍കീബാത്ത് ഗീര്‍വാണങ്ങള്‍ക്കുമപ്പുറം വസ്തുതകള്‍ എന്താണ്. ഇതാ അഞ്ച് വര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ റിപോര്‍ട്ട് കാര്‍ഡ്.
ന്യൂഡല്‍ഹി: ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ നായകനെന്ന പരിവേഷവുമായി 2014ല്‍ അധികാരത്തിലേറിയ നരേന്ദ്ര മോദി രാജ്യത്തെ അഞ്ച് വര്‍ഷം കൊണ്ട് എത്തിച്ചത് എവിടെയാണ്? സംഘപരിവാര തള്ളലുകള്‍ക്കും മന്‍കീബാത്ത് ഗീര്‍വാണങ്ങള്‍ക്കുമപ്പുറം വസ്തുതകള്‍ എന്താണ്. ഇതാ അഞ്ച് വര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ റിപോര്‍ട്ട് കാര്‍ഡ്.
1. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്നത് 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്ക്(നാഷനല്‍ സാംപിള്‍ സര്‍വേ ഓഫിസ് റിപോര്‍ട്ട് https://bit.ly/2CTlVCC )
2. ലോകത്തെ ഏറ്റവും മലിനമായ 10 നഗരങ്ങളില്‍ ഏഴും ഇന്ത്യയില്‍(ലോകാരോഗ്യ സംഘടന https://bit.ly/2Fv0Ctj )
3. 30 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത് മോദി ഭരണകാലത്ത്(വാഷിങ്ടണ്‍ പോസ്റ്റ് https://wapo.st/2FEXTMX )
4. ഇന്ത്യയില്‍ 80 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വരുമാന അന്തരം. സമ്പത്തിന്റെ 80 ശതമാത്തിലേറെ ഒരു ശതമാനത്തിന്റെ കൈയില്‍(ക്രെഡിറ്റ് സ്വിസ് റിപോര്‍ട്ട് https://bit.ly/2CgCRni )
5. സ്ത്രീകള്‍ക്ക് ഏറ്റവും ദോഷകരമായ രാജ്യമായി ഇന്ത്യ മാറി(തോംസണ്‍ റോയിട്ടേഴ്‌സ് സര്‍വേ https://bit.ly/2Kqtovk )
6. കശ്മീരി യുവാക്കള്‍ സായുധ വഴിയിലേക്ക് തിരിയുന്നത് 10 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍ (സൈനിക വിവരങ്ങള്‍ https://bit.ly/2FCV2nB ) 7. 18 വര്‍ഷത്തിനിടെ ഇന്ത്യന്‍ കര്‍ഷകര്‍ ഏറ്റവും വലിയ വിലത്തകര്‍ച്ച നേരിട്ടു (ഡബ്ല്യുപിഐ ഡാറ്റ https://bit.ly/2FvRJBl )
8. പശുക്കളുടെ പേരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആക്രമിക്കപ്പെട്ടതും ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട കൊലകള്‍ നടന്നതും മോദി പ്രധാനമന്ത്രിയായ ശേഷം (ഇന്ത്യ സ്‌പെന്‍ഡ് https://bit.ly/2Wv8GzW )
9. ലോകത്ത് ഏറ്റവും കൂടുതല്‍ സാമ്പത്തിക അസന്തുലിതത്വം നിലനില്‍ക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി(ഗ്ലോബല്‍ വെല്‍ത്ത് റിപോര്‍ട്ട് https://bit.ly/2FMgcRG )
10. ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ച്ച വയ്ക്കുന്ന കറന്‍സിയായി ഇന്ത്യന്‍ രൂപ മാറി (ഇപിഐ 2018 https://bloom.bg/2U5vhqa )
11. പരിസ്ഥിതി സംരക്ഷണത്തില്‍ ഏറ്റവും മോശം റെക്കോഡുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി(ഇപിഐ 2018 https://bit.ly/2THkttm )
12. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി പാര്‍ട്ടികള്‍ക്കുള്ള വിദേശ ഫണ്ടിങും അതുമായി ബന്ധപ്പെട്ട അഴിമതിയും നിയമപരമാക്കി(ഫിനാന്‍സ് ബില്‍ 2017, ഫിനാന്‍സ് ബില്‍ 2018 https://bit.ly/2wDZbU5 , https://bit.ly/2OzQene )
13. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഏറ്റവും കുറവ് മറുപടി പറഞ്ഞ പ്രധാനമന്ത്രിയാണ് മോദി. അഞ്ച് വര്‍ഷത്തിനിടയ്ക്ക് ഒരൊറ്റ വാര്‍ത്താ സമ്മേളനം പോലും നടത്തിയില്ല. ഇത് ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യം( https://bit.ly/2Vb8wO4 )
14. എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും കൈയടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി സിബിഐയും സിബിഐയും, ആര്‍ബിഐയും സര്‍ക്കാരും, സുപ്രിം കോടതിയും സര്‍ക്കാരും ഏറ്റുമുട്ടി ( https://bit.ly/2UnMvOQ , https://bit.ly/2WxczEE , https://bit.ly/2Vb906Q )
15. ജനാധിപത്യം അപകടത്തില്‍ ആണെന്ന് പ്രഖ്യാപിക്കാന്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി നാല് സുപ്രിം കോടതി ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തി ( https://bit.ly/2JQJJh2 )
16. ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായി അതീവ രഹസ്യ പ്രതിരോധ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടു(റഫേല്‍ https://bit.ly/2Fw5Jd2 )
17. അസഹിഷ്ണുതയും മത തീവ്രവാദവും ഏറ്റവും ഉയര്‍ന്ന നിലയില്‍. മതത്തിന്റെ അടിസ്ഥാനത്തിലുള്ള അസഹിഷ്ണുതയുടെ കാര്യത്തില്‍ ഇന്ത്യ ലോകത്ത് നാലാമത്(പ്യൂ റിസര്‍ച്ച് സെന്റര്‍ അനാലിസിസ് https://bit.ly/2BIRQ8R )
18. ഇന്ത്യന്‍ മീഡിയ മുക്കാല്‍ നൂറ്റാണ്ട കാലത്തെ ഏറ്റവും മോശമായ അവസ്ഥയില്‍( https://bit.ly/2CM2r3D , https://bit.ly/2VbbWAo )
19. ലോക സന്തോഷ സൂചികയില്‍ ഇന്ത്യ ഏഴ് സ്ഥാനങ്ങള്‍ പിറകോട്ട് പോയി. ഈ വര്‍ഷം 170 രാജ്യങ്ങളില്‍ 145ാമതാണ് ഇന്ത്യ.( https://bit.ly/2HxfYQj )
20. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി, സര്‍ക്കാരിനെ വിര്‍ശിക്കുന്നവര്‍ക്ക് ദേശവിരുദ്ധര്‍ എന്ന മുദ്ര ലഭിക്കും. (മുകളില്‍ പറഞ്ഞ സന്ദേശങ്ങള്‍ അടങ്ങിയ റിപോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ ഫോര്‍വേര്‍ഡ് ചെയ്താല്‍ മോദി ഭക്തര്‍ നടത്തുന്ന പ്രതികരണത്തില്‍ നിന്ന് നിങ്ങള്‍ക്കത് ബോധ്യപ്പെടും)
സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയിലെ സര്‍ക്കാരുകള്‍ക്ക് മാര്‍ക്കിട്ടാല്‍ അതില്‍ ഏറ്റവും മോശം സ്‌കോര്‍ ലഭിക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാരിനായിരിക്കും.