യുവാവിനെ തട്ടികൊണ്ടു പോയ സംഭവം: പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് എസ്ഡിപിഐ
ഇദ്ദേഹത്തെ ഒരു വര്‍ഷം മുമ്പ് അധാര്‍മിക ദൂഷ്യ പ്രവര്‍ത്തനങ്ങളുടെയും പാര്‍ട്ടി അച്ചടക്കവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീട് പുറത്താക്കുകയും ചെയ്തു. അതിനു ശേഷം പാര്‍ട്ടി പ്രവര്‍ത്തകരുമായോ പാര്‍ട്ടിയുമായോ യാതൊരു തരത്തിലുമുള്ള ബന്ധവും ഇയാള്‍ക്കില്ല.
കുണ്ടോട്ടി: എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന മുജീബ് റഹ്മാനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചെന്ന റിപോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്ന് എസ്ഡിപിഐ പള്ളിക്കല്‍ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
ഇദ്ദേഹത്തെ ഒരു വര്‍ഷം മുമ്പ് അധാര്‍മിക ദൂഷ്യ പ്രവര്‍ത്തനങ്ങളുടെയും പാര്‍ട്ടി അച്ചടക്കവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീട് പുറത്താക്കുകയും ചെയ്തു. അതിനു ശേഷം പാര്‍ട്ടി പ്രവര്‍ത്തകരുമായോ പാര്‍ട്ടിയുമായോ യാതൊരു തരത്തിലുമുള്ള ബന്ധവും ഇയാള്‍ക്കില്ല.
ഇദ്ദേഹത്തിന്റെ വീട്ടില്‍ നിരന്തരം അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി നാട്ടുകാരും അയല്‍വാസികളും ആരോപിക്കുകയും നാട്ടുകാര്‍ക്ക് ഇതൊരു ശല്യമായിത്തീരുകയും ചെയ്തിരുന്നു.
അതിന് മറയിടാന്‍ വേണ്ടിയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന്റെ വിരോധം തീര്‍ക്കുന്നതിന്ന് വേണ്ടിയാണ് തന്നെ അക്രമിച്ചു എന്ന കള്ള പ്രചാരണം നടത്തുന്നത്. ഇത്തരം വ്യാജ പരാതിയില്‍ നാട്ടുകാരെ കള്ള കേസില്‍ പ്രതി ചേര്‍ത്ത സംഭവം പ്രതിഷേധാര്‍ഹമാണ്. ജനുവരി 20ന് നടന്നു എന്ന് പറയുന്ന സംഭവം ഇപ്പോള്‍ ആഴ്ചകള്‍ക്ക് ശേഷം തട്ടിക്കൊണ്ട് പോയി എന്നും അക്രമിച്ചെന്നും പറഞ്ഞ് രംഗത്ത് വരുന്നത് ദുരുദ്ദേശപരമാണ്. പരാതിക്കാരന്‍ തന്റെ അധാര്‍മിക സംസ്‌കാരശൂന്യപ്രവര്‍ത്തനങ്ങള്‍ക്ക് മറയിടാനും തല്‍പരകക്ഷികള്‍ പാര്‍ട്ടിക്ക് ഇപ്പോള്‍ ജനങ്ങളില്‍നിന്നുണ്ടാവുന്ന സ്വീകാര്യതയില്‍ വിറളിപൂണ്ടുമാണ് വ്യാജ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. ഈ സത്യാവസ്ഥ തിരിച്ചറിഞ്ഞ് ഇത്തരം സാമൂഹ്യ ദ്രോഹികളെ ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്ന് എസ്ഡിപിഐ പള്ളിക്കല്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.