കണ്ണൂര്‍: പുല്ലൂപ്പിക്കടവ് പുഴയില്‍ യുവാവിനെ കാണാതായി. വ്യാഴാഴ്ച വൈകീട്ടോടെ കക്കാട് അത്താഴക്കുന്ന് സ്വദേശികളായ രണ്ടുപേരില്‍ ഒരാളെ കാണാതായത്. അത്താഴക്കുന്ന് സ്വദേശി സനൂഫിനെയാണ് കാണാതായത്. വിവരമറിഞ്ഞ് കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി നാട്ടുകാരോടൊപ്പം തിരച്ചില്‍ നടത്തി. കണ്ണൂര്‍ ടൗണ്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ പിഎ ബിനു മോഹനന്‍, മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ടിപി സുമേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പോലിസ് സംഘം സ്ഥലത്തെത്തിയത്.