കണ്ണൂരില്‍ സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണ യോഗത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധംറിജില്‍ മാക്കുറ്റിക്ക് പോലിസ് സാന്നിധ്യത്തില്‍ ക്രൂര മര്‍ദ്ദനം (വീഡിയോ)
അതിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിക്ക് പോലിസ് സാന്നിധ്യത്തില്‍ ക്രൂര മര്‍ദനമേറ്റു. ഡിവൈഎഫ്‌ഐ നേതാക്കളാണ് മര്‍ദിച്ചതെന്ന് റിജില്‍ മാക്കുറ്റി ആരോപിച്ചു.
കണ്ണൂര്‍: കണ്ണൂരില്‍ സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണ യോഗത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന വിശദീകരണയോഗത്തിലേക്ക് പ്രവര്‍ത്തകര്‍ ഇരച്ചുകയറി.
അതിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിക്ക് പോലിസ് സാന്നിധ്യത്തില്‍ ക്രൂര മര്‍ദനമേറ്റു. ഡിവൈഎഫ്‌ഐ നേതാക്കളാണ് മര്‍ദിച്ചതെന്ന് റിജില്‍ മാക്കുറ്റി ആരോപിച്ചു.
ഡിവൈഎഫ്‌ഐ ജില്ലാനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരുവുഗുണ്ടകളെപ്പോലെ മര്‍ദിച്ചെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. ഡിവൈഎഫ്‌ഐ ഉള്‍പ്പെടെ അങ്ങനെ പ്രതിഷേധിച്ചിട്ടുണ്ട്. ആ ഡിവൈഎഫ്‌ഐയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കായികമായി നേരിട്ടതെന്ന് റിജില്‍ മാക്കുറ്റി കുറ്റപ്പെടുത്തി.
ഹാളിനുള്ളിലേക്ക് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തിലുള്ള സംഘം ഇരച്ചെത്തുകയായിരുന്നു. പോലിസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. അതിനിടെ ഡിവൈഎഫ്‌ഐ, സിപിഎം നേതാക്കള്‍ പോലിസിനൊപ്പം ചേര്‍ന്ന് മര്‍ദിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ജയ് ഹിന്ദ് ചാനലിന്റെ റിപ്പോര്‍ട്ടറെയും പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് വിട്ടയച്ചു. അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. പ്രതിഷേധം ആവാമെന്നും എന്നാല്‍ യോഗം നടക്കുന്ന ഹാളുകള്‍ കയ്യേറിയുള്ള പ്രതിഷേധം ജനാധിപത്യപരമല്ലെന്നും മന്ത്രി എം വി ഗോവിന്ദന്‍ പ്രതികരിച്ചു.
Full View