ഇടുക്കി: മൂലമറ്റത്ത് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ കാല്‍വഴുതി കൊക്കയില്‍ വീണ യുവാവ് മരിച്ചു. കരിങ്കുന്നം മേക്കാട്ടില്‍ പരേതനായ മാത്യുവിന്റെ മകന്‍ എബിന്‍ (26) ആണ് മരിച്ചത്. കാഞ്ഞാര്‍-വാഗമണ്‍ റോഡില്‍ പുത്തേടിനും കുമ്പങ്കാനത്തിനുമിടയില്‍ ചാത്തന്‍പാറയിലാണ് സംഭവം.ചൊവ്വാഴ്ച രാത്രി 11.50ഓടെയാണ് സംഭവം. മൂന്നു കൂട്ടുകാരുമൊത്ത് വാഗമണ്ണിന് പോകാനിറങ്ങിയതായിരുന്നു എബിന്‍. മൂലമറ്റത്തുനിന്നും അഗ്‌നിരക്ഷാ സേനയെത്തി എബിനെ രക്ഷപ്പെടുത്തി തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ചികില്‍സയിലിരിക്കെ ബുധനാഴ്ച എട്ടുമണിയോടെയാണ് മരണം സംഭവിച്ചത്.