ഇന്‍സ്റ്റഗ്രാമില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു; വീഡിയോ 44 മിനുട്ട് കണ്ടിട്ടും സഹായം തേടാതിരുന്ന ഭാര്യക്കെതിരെ കേസ് (18 PLUS വീഡിയോ)

Update: 2025-03-24 01:00 GMT
ഇന്‍സ്റ്റഗ്രാമില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു; വീഡിയോ 44 മിനുട്ട് കണ്ടിട്ടും സഹായം തേടാതിരുന്ന ഭാര്യക്കെതിരെ കേസ് (18 PLUS വീഡിയോ)

ഭോപ്പാല്‍: ദാമ്പത്യപ്രശ്‌നങ്ങള്‍ മൂലം ഭര്‍ത്താവ് ജീവനൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലൈവായി 44 മിനുട്ട് കണ്ട ഭാര്യക്കെതിരേ കേസെടുത്തു. മധ്യപ്രദേശിലെ റെവ ജില്ലയിലാണ് സംഭവം. 27 വയസുകാരനായ ശിവപ്രകാശ് തിവാരി എന്നയാളുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭാര്യ പ്രിയ ശര്‍മയേയും മാതാവിനെയും പോലിസ് അറസ്റ്റ് ചെയ്തത്. ഭാര്യ മരണത്തിന്റെ ലൈവ് വിഡിയോ കണ്ടതായി പോലിസ് പറഞ്ഞു. എന്നിട്ടും ഭര്‍ത്താവിന്റെ മരണം തടയാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. പോലിസിനെയോ സുഹൃത്തുക്കളേയോ പോലും വിളിച്ചതുമില്ല. യുവാവ് വീഡിയോയില്‍ ഭാര്യയ്‌ക്കെതിരെ പരാമര്‍ശവും നടത്തിയെന്ന് പോലിസ് പറഞ്ഞു.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രിയയും ശിവപ്രകാശും വിവാഹിതരാകുന്നത്. പ്രിയയ്ക്ക് ഒരു അവിഹിത ബന്ധമുണ്ടെന്ന് ശിവപ്രകാശിന് സംശയമുണ്ടായിരുന്നു. ഒരു അപകടത്തില്‍ കാലൊടിഞ്ഞ ശേഷം ശിവപ്രകാശ് വീട്ടില്‍ വിശ്രമത്തിലായ സമയത്ത് ഇവര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായി. ഇതിനിടെ പ്രിയ ശിവപ്രകാശുമായി വഴക്കിട്ട് തന്റെ അമ്മയുടെ വീട്ടിലേക്ക് പോയി. ഈ സാഹചര്യത്തിലാണ് ശിവപ്രകാശ് തൂങ്ങിമരിച്ചത്. ഇവര്‍ക്ക് ആറുമാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഭാര്യയും അവരുടെ മാതാവും ചേര്‍ന്ന് തന്റെ കുടുംബം നശിപ്പിച്ചതായി ശിവപ്രകാശ് പറയുന്നുണ്ട്.

Similar News