റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

റോഡില്‍ കുഴിയെടുത്തത് ദേശീയപാതക്കായി

Update: 2024-10-13 09:09 GMT

തൃശൂര്‍: ദേശീയപാത നിര്‍മാണത്തിന് കുഴിച്ച കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. ശനിയാഴ്ച രാത്രി കൊടുങ്ങല്ലൂരിലാണ് സംഭവം. അഴിക്കോട് ചുങ്കം പാലത്തിന് സമീപം കുശിങ്കല്‍ ജോര്‍ജിന്റെ മകന്‍ നിഖില്‍ (24) ആണ് മരിച്ചത്. രാത്രിയില്‍ അബദ്ധത്തില്‍ നിര്‍മാണം നടക്കുന്ന റോഡിലേക്ക് ഇയാള്‍ ബൈക്കില്‍ കടക്കുകയായിരുന്നു. ഈ ഭാഗത്ത് വടം വെച്ച് കെട്ടിയിരുന്നെങ്കിലും അത് ശ്രദ്ധിക്കാതെയാണ് ബൈക്കെടുത്തത്. കുഴിയില്‍ വീണ നിഖിലിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    

Similar News