വിമാനയാത്രയും കാര്‍ബണും

ശരാശരി ഒരാള്‍ വര്‍ഷത്തില്‍ ഏതാണ്ട് അഞ്ചു ടണ്‍ കാര്‍ബണ്‍ഡയോക്‌സൈഡ് പുറത്തുവിടുന്നുണ്ട്. എന്നാല്‍, ഇക്കോണമി ക്ലാസില്‍ അറ്റ്‌ലാന്റിക് സമുദ്രത്തിനു കുറുകെ സഞ്ചരിക്കുമ്പോള്‍ നാം അത്ര തന്നെ കാര്‍ബണ്‍ഡയോക്‌സൈഡ് ഉല്‍പാദിപ്പിക്കുന്നു.

Update: 2018-12-28 09:45 GMT

വിമാനക്കൂലി കുറയുകയും കൂടുതലാളുകള്‍ യാത്ര വിമാനത്തിലാക്കുകയും ചെയ്യുന്നതുമൂലം ജനങ്ങള്‍ക്ക് ഒരുപാട് സമയലാഭമുണ്ടാവുന്നുണ്ട്. പക്ഷേ അതിനൊരു മറുവശമുള്ളതും അവഗണിക്കാന്‍ പാടില്ല. ശരാശരി ഒരാള്‍ വര്‍ഷത്തില്‍ ഏതാണ്ട് അഞ്ചു ടണ്‍ കാര്‍ബണ്‍ഡയോക്‌സൈഡ് പുറത്തുവിടുന്നുണ്ട്. എന്നാല്‍, ഇക്കോണമി ക്ലാസില്‍ അറ്റ്‌ലാന്റിക് സമുദ്രത്തിനു കുറുകെ സഞ്ചരിക്കുമ്പോള്‍ നാം അത്ര തന്നെ കാര്‍ബണ്‍ഡയോക്‌സൈഡ് ഉല്‍പാദിപ്പിക്കുന്നു.

അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഏഷ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ച കാരണം വിമാനയാത്രക്കാരുടെ എണ്ണം ഇരട്ടിയായിത്തീരും. അതിന്റെയര്‍ഥം ദീര്‍ഘദൂര വിമാനയാത്ര മൂലം 70 കോടി ടണ്‍ കാര്‍ബണ്‍ഡയോക്‌സൈഡ് കൂടി അന്തരീക്ഷത്തില്‍ കലരുമെന്നാണ്.

അന്താരാഷ്ട്ര വിമാന ഗതാഗത സംഘടന (അയാട്ട) 2050 ആവുന്നതോടെ കാര്‍ബണ്‍ നിര്‍ഗമനം പാതിയാക്കുമെന്നു പറയുന്നുവെങ്കിലും അതിനു തടസ്സങ്ങള്‍ ഒട്ടേറെയുണ്ട്. ബാറ്ററികളും ഹൈഡ്രജന്‍ ഇന്ധനവും ഉപയോഗിച്ച് വിമാനം പറത്തുന്നത് അത്ര എളുപ്പമല്ല. ചെറുവിമാനങ്ങള്‍ക്കേ അതു പ്രയോജനപ്പെടൂ. ജൈവികോന്ധനം പറ്റുമെങ്കിലും അത് വന്‍തോതില്‍ ഉല്‍പാദിപ്പിക്കാന്‍ തടസ്സമേറെ. വിമാനം പറക്കുമ്പോള്‍ ഉണ്ടാവുന്ന കാര്‍ബണ്‍ ശേഖരിച്ച് ഭൂമിയില്‍ കുഴിച്ചിടുന്ന സാങ്കേതികവിദ്യക്കാവട്ടെ ഭാരിച്ചതാണ് ചെലവ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക എന്നതും അത്ര എളുപ്പമുള്ള കാര്യമല്ല.




Tags:    

Similar News