ഗൂഗിള്‍ പേ ഓതന്റിക്കേഷന് ഇനി വിരലടയാളവും

പിന്‍ നമ്പര്‍ കൊടുക്കുന്നതിന് പകരം വിരല്‍ അടയാളമോ ഫേസ് റെകഗ്നിഷനോ ഉപയോഗിച്ച് പണകൈമാറ്റം സാധ്യമാക്കുന്ന സംവിധാനമാണ് വരുന്നത്.

Update: 2019-10-31 02:40 GMT

ഡിജിറ്റല്‍ പണ കൈമാറ്റ രംഗത്ത് അതിവേഗം ജനപ്രിമായിക്കൊണ്ടിരിക്കുന്ന ഗൂഗിള്‍ പേ ഓതന്റിക്കേഷന്(അക്കൗണ്ട് ഉടമയെ തിരിച്ചറിയുന്നതിന്) പുതിയ സംവിധാനം കൊണ്ടുവരുന്നു. പിന്‍ നമ്പര്‍ കൊടുക്കുന്നതിന് പകരം വിരല്‍ അടയാളമോ ഫേസ് റെകഗ്നിഷനോ ഉപയോഗിച്ച് പണകൈമാറ്റം സാധ്യമാക്കുന്ന സംവിധാനമാണ് വരുന്നത്.

നിലവില്‍ 4 അക്കമുള്ള പിന്‍ നമ്പറാണ് ഗൂഗിള്‍ പേ ഓതന്റിക്കേഷന് ഉപയോഗിക്കുന്നത്. അതിന് പകരമാണ് എളുപ്പത്തിലുള്ളതും കൂടുതല്‍ സുരക്ഷിതവുമായ ഫിങ്കര്‍ പ്രിന്റ്, ഫേസ് റെകഗ്നിഷന്‍ സംവിധാനം. എന്നാല്‍, പുതിയ രീതി ആന്‍ഡ്രോയ്ഡ് 10ല്‍ പ്രവര്‍ത്തിക്കുന്ന മൊബൈലുകളില്‍ മാത്രമേ ലഭ്യമാവൂ. അതേ സമയം, 4 അല്ലെങ്കില്‍ 6 ഡിജിറ്റ് ഓതന്റിക്കേഷന്‍ സംവിധാനവും തുടരും.

ഗൂഗിള്‍ പേയുടെ ഏറ്റവും പുതിയ പതിപ്പില്‍(V2.100) വിരലടയാളം വച്ചുള്ള ഓതന്റിക്കേഷന്‍ ലഭ്യമാണ്. നിലവില്‍ ഭൂരിഭാഗം പേരും ആന്‍ഡ്രോയിഡ് 9 അടിസ്ഥാനമായിട്ടുള്ള ഫോണുകളാണ് ഉപയോഗിക്കുന്നതെന്നതിനാല്‍ ഈ പതിപ്പിലും അധികം വൈകാതെ പുതിയ സൗകര്യം ലഭ്യമാവും. 

Tags:    

Similar News