ചെമ്പില്‍ നിന്ന് സ്വര്‍ണം; അത്ഭുത കണ്ടെത്തലുമായി ചൈന

ചൈനീസ് ഗവേഷകരാണ് വിപ്ലവകരമായ കണ്ടെത്തലിനു പിന്നില്‍. സയന്‍സ് അഡ്വാന്‍സസ് ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Update: 2018-12-26 09:15 GMT

വിലകുറഞ്ഞ ചെമ്പ് സ്വര്‍ണത്തിനോട് സാമ്യമുള്ള ലോഹമാക്കി മാറ്റാന്‍ സാധിക്കുമെന്ന് കണ്ടെത്തില്‍. ചൈനീസ് ഗവേഷകരാണ് വിപ്ലവകരമായ കണ്ടെത്തലിനു പിന്നില്‍. സയന്‍സ് അഡ്വാന്‍സസ് ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫാക്ടറികളിലും മറ്റും സ്വര്‍ണത്തിന്റെ ഉപയോഗം കുറയ്ക്കാനും പകരക്കാരനാകാനും പുതിയ ലോഹത്തിന് സാധിക്കുമെന്നാണ് സൂചന.

ലിയോണിങ്ങിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ പ്രൊഫസര്‍ സണ്‍ ജിയാനും സംഘവുമാണ് കണ്ടെത്തലിന് പിന്നില്‍. പ്രാചീന കാലം മുതലേ മറ്റു ലോഹങ്ങളെ സ്വര്‍ണമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ പലനിലയില്‍ നടന്നിരുന്നു. ഈയത്തില്‍ നിന്നും ഇരുമ്പില്‍ നിന്നുമെല്ലാം സ്വര്‍ണമുണ്ടാകുമെന്ന് വിശ്വസിച്ച് പരീക്ഷണങ്ങള്‍ നടത്തിയവര്‍ നിരവധിയായിരുന്നു. ആല്‍ക്കെമി എന്ന പേരിലൊരു ശാസ്ത്ര ശാഖ വരെ ഉണ്ടായി. പത്തൊന്‍പതാം നൂറ്റാണ്ടുവരെ ശാസ്ത്രരംഗത്ത് മനുഷ്യര്‍ നടത്തിയ പ്രധാന മൂലധന നിക്ഷേപം സ്വര്‍ണം തേടിയുള്ള ആല്‍ക്കെമിസ്റ്റുകള്‍ക്കു വേണ്ടിയായിരുന്നു.

നൂറ്റാണ്ടുകള്‍ നീണ്ട ഈ പരീക്ഷണങ്ങള്‍ ഒടുവില്‍ വിജയിച്ചിരിക്കുകയാണെന്നാണ് ചൈനീസ് ഗവേഷക സംഘത്തിന്റെ അവകാശവാദം. ചെമ്പിലേക്ക് ചുട്ടുപഴുത്ത ആര്‍ഗോണ്‍ വാതകം അടിച്ചാണ് ഇവര്‍ സ്വര്‍ണ്ണമാക്കി മാറ്റിയതെന്ന് പറയുന്നു. അതിവേഗത്തില്‍ ചലിക്കുന്ന അയണീകരിച്ച കണങ്ങള്‍ ചെമ്പ് പരമാണുക്കളെ പൊട്ടിത്തെറിപ്പിക്കുന്നു. പിന്നീട് തണുപ്പിക്കുമ്പോള്‍ ചെമ്പ് സ്വര്‍ണ്ണത്തിന്റെ സ്വഭാവം കാണിക്കുന്നുവെന്നുമാണ് കണ്ടെത്തല്‍.

ലോക സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്ന സ്ഥാനം സ്വര്‍ണമെന്ന ലോഹത്തിനുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ സ്വര്‍ണവും വെള്ളിയും പ്ലാറ്റിനവും വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്. ഒരു ടണ്‍ സ്വര്‍ണ അയിരില്‍ നിന്നും വേര്‍തിരിക്കുന്ന സ്വര്‍ണം ഏകദേശം 40 സ്മാര്‍ട് ഫോണുകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്.




Tags:    

Similar News