തൃശൂരില്‍ സ്വര്‍ണാഭരണ നിര്‍മാണ കേന്ദ്രങ്ങളില്‍ പരിശോധന; 120 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു

700 ഉദ്യോഗസ്ഥരാണ് റെയിഡില്‍ പങ്കെടുക്കുന്നത്.

Update: 2024-10-24 06:09 GMT

തൃശൂര്‍: സ്വര്‍ണാഭരണ നിര്‍മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ 120 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. കണക്കില്‍ പെടാത്ത സ്വര്‍ണമാണ് പിടിച്ചെടുത്തതെന്ന് ജിഎസ്ടി ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ ദിനേശ് കുമാര്‍ അറിയിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നികുതി വെട്ടിപ്പാണ് പരിശോധിച്ചിരിക്കുന്നത്.

തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് നടക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ദിനേശ് കുമാര്‍ പറഞ്ഞു. 700 ഉദ്യോഗസ്ഥരാണ് റെയിഡില്‍ പങ്കെടുക്കുന്നത്. ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് സ്‌പെഷ്യല്‍ കമ്മീഷണര്‍ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    

Similar News