ക്ഷേത്രം അടച്ചിടുമെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് തന്ത്രി കണ്ഠരര് രാജീവര്

Update: 2018-10-17 08:52 GMT


ക്ഷേത്രം അടച്ചിടുമെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. 'അമ്പലം അടച്ചിടുമെന്നാണ് പറയുന്നത്. എന്നാല്‍ അമ്പലം അടച്ചിടാന്‍ പറ്റില്ല. അമ്പലം അടച്ചിടുന്നത് ആചാരങ്ങളുടെ ലംഘനമാണ്. മാസത്തില്‍ അഞ്ചു ദിവസം പൂജ നടത്തുന്നതും നിവേദ്യം നല്‍കുന്നതും ഇവിടുത്തെ ആചാരങ്ങളുടെ ഭാഗമാണ്. അതിനാല്‍ തന്നെ എനിക്ക് അത് മുടക്കാനോ അടച്ചിടാനോ സാധിക്കില്ല' തന്ത്രി പറഞ്ഞു.
നിലവിലെ ആചാരങ്ങള്‍ ലംഘിച്ച് ശ്രീകോവിലിനു മുന്നില്‍ ഏതെങ്കിലും യുവതി എത്തിയാല്‍ ശബരിമല ക്ഷേത്രം പൂട്ടി താക്കോല്‍ പന്തളം രാജകൊട്ടാരത്തെ ഏല്‍പിക്കുമെന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. തുലാമാസ പൂജകള്‍ക്കായി നട തുറക്കാനെത്തിയ തന്ത്രി പമ്പയില്‍ മാധ്യമങ്ങളോടു സംസാരിക്കവേ ആണ് നിലപാട് വ്യക്തമാക്കിയത്.

Similar News