മൊണാക്കോ: ഫ്രഞ്ച് ലീഗില്‍ മൊണാക്കോയുടെ പുതിയ പരിശീലകനായി ഫ്രഞ്ച് ഇതിഹാസം തിയറി ഹെന്റിയെ നിയമിച്ചു. മുമ്പ് മൊണാക്കോയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞ താരമാണ് ഹെന്റി. ലിയാനാര്‍ഡോ ജാര്‍ഡിം പടിയിറങ്ങിയ ഒഴിവിലേക്കാണ് ഹെന്റി വന്നിരിക്കുന്നത്. 2021 ജൂണ്‍ വരെയാണ് ഹെന്റി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഫ്രഞ്ച് ലീഗില്‍ 18ാം സ്ഥാനത്ത് നില്‍ക്കുന്ന ടീമിനെ മുന്നേറ്റ നിരയില്‍ എത്തിക്കുക എന്നതായിരിക്കും ഹെന്റിയുടെ പ്രധാനമായ ദൗത്യം. നിലവില്‍ ബെല്‍ജിയം ദേശീയ ടീം സഹപരിശീലകനായ ഹെന്റി ആ സ്ഥാനം രാജിവച്ചാവും മൊണോക്കോയിലേക്ക് ചേക്കേറുക. 1993 മുതല്‍ 1999 വരെ മൊണാക്കോയില്‍ കളിച്ച ഹെന്റി 28 ഗോളുകളാണ് സ്വന്തം പേരിലാക്കിയത്. തുടര്‍ന്ന്് ആഴ്‌സനലിലേക്ക് കൂട് മാറിയ താരം പ്രീമിയര്‍ ലീഗിലെ മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളാവുകയായിരുന്നു.