തിരൂരില്‍ വീട്ടുകാരെ മയക്കിക്കിടത്തി വന്‍കവര്‍ച്ച; വീട്ടുജോലിക്കാരിയെ പോലിസ് തിരയുന്നു

Update: 2018-09-16 09:29 GMT


മലപ്പുറം : തിരൂരില്‍ ഒരു വീട്ടിലെ കുട്ടികളടക്കം നാലുപേരെ മയക്കിക്കിടത്തിയ ശേഷം വന്‍ കവര്‍ച്ച. തിരൂര്‍ ആലിങ്ങല്‍ എടശ്ശേരി ഖാലിദ് അലിയുടെ വീട്ടിലാണു സംഭവം.
സംഭവത്തില്‍ വീട്ടുജോലിക്കാരിയെ പോലിസ് അന്വേഷിച്ചു വരുന്നു.
രാവിലെ അയല്‍വീട്ടുകാര്‍ വന്നപ്പോള്‍ വാതിലുകള്‍ തുറന്നു കിടക്കുന്നതാണു കണ്ടത്. വീട്ടിനകത്തു ഖാലിദ് അലി, ഭാര്യ സൈനബ, മകള്‍ സഫീദ, മറ്റൊരു മകളുടെ കുട്ടി എന്നിവരെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്നു മെഡിക്കല്‍ കോളജിലേക്കും മാറ്റി.
തമിഴ്‌നാട് സ്വദേശിയായ വീട്ടുവേലക്കാരി മാരിയമ്മ നല്‍കിയ ജ്യൂസ് കഴിച്ചതിനെ തുടര്‍ന്നാണു മയക്കം ഉണ്ടായതെന്ന് ബോധം തെളിഞ്ഞപ്പോള്‍ സഫീദ വെളിപ്പെടുത്തി. വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും മറ്റു സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ വന്‍കവര്‍ച്ചാ സംഘമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. തിരൂര്‍ പാന്‍ബസാറില്‍ താമസിച്ചു വരികയായിരുന്ന ഒരു തമിഴ്‌നാട് സ്വദേശിയാണ് മാരിയമ്മയെ വീട്ടുജോലിക്കായി ഏര്‍പ്പാടാക്കി നല്‍കിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Similar News