കോഴിക്കോട്: റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 14 മുതല്‍ നവംബര്‍ ഒന്നുവരെ ട്രെയിന്‍ സമയം പുനഃക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു. ഒല്ലൂര്‍ വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയിലെ ട്രാക്ക് അറ്റകുറ്റപ്പണി പരിഗണിച്ചാണ് സമയമാറ്റം. കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍, തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ എന്നിവ തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ യാത്ര അവസാനിപ്പിക്കും.
മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം എക്‌സ്പ്രസ് 14,17,20,24, 26,27,28,31 തിയ്യതികളില്‍ ഷൊര്‍ണൂരില്‍ 90 മിനുട്ട് പിടിച്ചിടും. ബിലാസ്പൂര്‍തിരുനെല്‍വേലി വീക്കിലി എക്‌സ്പ്രസ് 17,24 തിയ്യതികളില്‍ പാലക്കാട് ജങ്ഷനിലും, നിസാമുദ്ദീന്‍-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് വീക്കിലി എക്‌സ്പ്രസ് 31ന് വള്ളത്തോല്‍ നഗറിലും മൂന്നു മണിക്കൂര്‍ വീതം പിടിച്ചിട്ടേക്കും.ഹൈദരാബാദ്-കൊച്ചുവേളി എക്‌സ്പ്രസ് 14ന് പാലക്കാട് ജങ്ഷനിലും, 21നും 28നും മുളംകുന്നത്തുകാവ് ജങ്ഷനിലും രണ്ടു മണിക്കൂര്‍ വീതം പിടിച്ചിടും.