യാത്രയ്‌ക്കൊരുങ്ങും മുമ്പ് ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍

ഓരോ യാത്രയും നല്‍കുന്നത് അനുഭവങ്ങളുടെ മഹാ സമ്പത്താണ്. സഞ്ചാരങ്ങളിലൂടെ നേടുന്ന അനുഭവങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. യാത്ര പോകും മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

Update: 2018-11-29 09:35 GMT

ഓരോ യാത്രയും നല്‍കുന്നത് അനുഭവങ്ങളുടെ മഹാ സമ്പത്താണ്. സഞ്ചാരങ്ങളിലൂടെ നേടുന്ന അനുഭവങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. യാത്ര പോകും മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

വൃത്തിയുടെ കാര്യവും പരിഗണിക്കണമല്ലോ!

യാത്ര ചെറുതോ വലുതോ ആയിക്കൊള്ളട്ടെ, താമസസ്ഥലത്തിനു പുറത്തിറങ്ങിയാല്‍ ചിലപ്പോള്‍ പലയിടങ്ങളിലെ ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടതായി വരാം. ഇത്തരം അവസരങ്ങളില്‍ വൃത്തിയുടെ കാര്യവും പരിഗണിച്ചല്ലേ പറ്റൂ. അതുകൊണ്ട് എവിടെ പോകുമ്പോഴും ഹാന്‍ഡ് ബാഗില്‍ ടിഷ്യൂ പേപ്പര്‍, ആന്റി ബാക്ടീരിയല്‍ ഹാന്‍ഡ് സാനിറ്റൈസര്‍ തുടങ്ങിയവ കരുതുക.

എക്‌സ്‌ക്യൂസ് മി...ഒന്നു സഹായിക്കാമോ?

ഒരു കാള്‍ ചെയ്യാന്‍ നമ്മുടെ ഫോണ്‍ ചോദിക്കുക, ബാഗോ മറ്റു സാധനങ്ങളോ കുറച്ചു സമയം സൂക്ഷിക്കാന്‍ ഏല്‍പിക്കുക തുടങ്ങി യാത്രാവേളയില്‍ നമ്മുടെ സഹായം ചോദിച്ചെത്തുന്ന അപരിചിതരെ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. സ്വന്തം സുരക്ഷ ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഇത്തരക്കാരോട് ഇടപെടാന്‍ പാടുള്ളൂ. അലിവു തോന്നി സഹായിക്കാന്‍ നിന്നാല്‍ കാലെടുത്തു വയ്ക്കുന്നതു വലിയ ചതിക്കുഴിയിലേക്കാകും.

യുവര്‍ അറ്റന്‍ഷന്‍ പ്ലീസ്...

ട്രെയിന്‍ വിവരങ്ങളെക്കുറിച്ച് അറിയാനും ട്രെയിന്‍ യാത്രയില്‍ നമുക്കുവേണ്ട സൗകര്യങ്ങള്‍ ചെയ്തു തരാനും ഒരുപാട് മൊബൈല്‍ ആപ്പുകള്‍ നിലവിലുണ്ട്. അത്തരം ഒരു ആപ്ലിക്കേഷനാണ് റയില്‍യാത്രി. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നു സൗജന്യമായി ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തുവയ്ക്കാം. സീറ്റുകളുടെ ലഭ്യത, പിഎന്‍ആര്‍ സംബന്ധിച്ച വിവരങ്ങള്‍, ട്രെയിന്‍ എതു സ്‌റ്റേഷന്‍ പിന്നിട്ടു, ട്രെയിന്‍ വൈകാന്‍ സാധ്യതയുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ഈ ആപ്ലിക്കേഷനില്‍ ലഭിക്കും.

ഒന്നു ചാര്‍ജാക്കണ്ടേ?

ഫോണ്‍, ക്യാമറ, ലാപ്‌ടോപ്പ് തുടങ്ങി യാത്രയില്‍ ഒഴിവാക്കാന്‍ പറ്റാത്തതും ചാര്‍ജു ചെയ്ത് ഉപയോഗിക്കേണ്ടതുമായ നിരവധി സാധനങ്ങളുണ്ട്. എന്നാല്‍ മിക്ക ഹോട്ടല്‍ മുറികളിലും പ്ലഗ് പോയിന്റുകളുടെ എണ്ണം ഒന്നോ രണ്ടോ മാത്രമേ കാണൂ. ഓരോന്നിലായി ചാര്‍ജ് കയറുന്നതും നോക്കിയിരുന്നാല്‍ പ്ലാന്‍ ചെയ്തതു പോലെ യാത്ര ചിലപ്പോള്‍ നടക്കില്ല. ഈ അവസ്ഥ ഒഴിവാക്കാന്‍ ഒരു അഡാപ്റ്റര്‍ കയ്യില്‍ കരുതുന്നത് നന്ന്.

ട്രെയിനിലാണ് യാത്രയെങ്കില്‍...

ട്രെയിനിലാണ് യാത്ര പോകാന്‍ പ്ലാന്‍ ചെയ്യുന്നതെങ്കില്‍ പകല്‍ ലക്ഷ്യസ്ഥാനത്തെത്തുന്ന രീതിയില്‍ രാത്രിയിലെ ട്രെയിന്‍ തിരഞ്ഞെടുക്കാം. സമയം ലാഭിക്കുന്നതോടൊപ്പം പകല്‍ മുഴുവന്‍ കാഴ്ചകള്‍ ആസ്വദിക്കാം എന്നതാണ് ഇതിന്റെ ഗുണം.




Tags:    

Similar News